Kerala News

ശബരിമലയില്‍ അയ്യപ്പന്‍റെ സ്വര്‍ണ ലോക്കറ്റ് വിതരണം ആരംഭിച്ചു; രണ്ട് ദിവസത്തിനകം 100 ല്‍ അധികം ബുക്കിംഗുകള്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിഷു കൈനീട്ടമായി ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പന്റെ ചിത്രം മുദ്രണം ചെയ്ത സ്വര്‍ണ ലോക്കറ്റുകളുടെ വിതരണം ആരംഭിച്ചു. ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത് ആന്ധ്രപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്‌നം ആയിരുന്നു.

ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ലിങ്ക് വിതരണോദ്ഘാടനം നിര്‍വഹിച്ചു. തന്ത്രി കണ്ടരര്‍ രാജീവര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാര്‍ എന്നിവര്‍ വിതരണ ചടങ്ങില്‍ പങ്കെടുത്തു.

മുന്നോട്ട് ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് ലോക്കറ്റുകള്‍ ലഭിക്കുന്നത്. രണ്ട് ഗ്രാം (₹19,300), നാല് ഗ്രാം (₹38,600), എട്ട് ഗ്രാം (₹77,200) എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തില്‍ ലഭ്യമാകുന്ന ലോക്കറ്റുകള്‍ www.sabarimalaonline.org വഴി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്ത ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നിന്നാണ് ലോക്കറ്റ് കൈപ്പറ്റാന്‍ സാധിക്കുക.

ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനകം തന്നെ 100 ഭക്തര്‍ ലോക്കറ്റുകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *