Kerala News

വിഷു – ഈസ്റ്റർ സഹകരണ വിപണി ഉദ്ഘാടനം 11ന്

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും, 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായി നടത്തുന്ന 170 വിഷു – ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11 ന് രാവിലെ 9 ന് തിരുവനന്തപുരം സ്റ്റാച്യുവിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദ്യവിൽപ്പന നടത്തും. ആന്റണി രാജു എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൗൺസിലർ ഗായത്രി ബാബു, സഹകരണ സെക്രട്ടറി വീണ മാധവൻ, സഹകരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ എം എസ്, കൺസ്യൂമർഫെഡ് ചെയർമാൻ പി എം ഇസ്മായിൽ, മാനേജിങ് ഡയറക്ടർ എം സലീം തുടങ്ങിയവർ പങ്കെടുക്കും.

ഏപ്രിൽ 21 വരെ നടത്തുന്ന വിഷു – ഈസ്റ്റർ സഹകരണ വിപണികളിൽ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *