India International Kerala News Politics

എർത്ത്ഷോട്ട് പുരസ്കാരം 2026 നേടി മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി; നേട്ടം വായുമലിനീകരണം കുറയ്ക്കാനുള്ള ഇലക്ട്രിക് ഓട്ടോ പദ്ധതിക്ക്

മുംബൈ: വായുമലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റിക്ക് എർത്ത്ഷോട്ട് പുരസ്കാരം 2026.

‘ക്ലീൻ ഔർ എയർ’ വിഭാഗത്തിലാണ് കമ്പനി പുരസ്കാരം നേടിയത്. താങ്ങാവുന്ന വിലയിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ലഭ്യമാക്കുകയും അവയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുകയും ചെയ്തതിനാണ് അംഗീകാരം.

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ചെറുകിട വാണിജ്യ വാഹന നിർമാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റിക്ക് പുറമെ നാല് സ്ഥാപനങ്ങൾ കൂടി വിവിധ വിഭാഗങ്ങളിൽ പുരസ്കാരം നേടി.ചൊവ്വാഴ്ച മുംബൈയിൽ നടന്ന ആറാമത് എർത്ത്ഷോട്ട് പുരസ്കാരദാന ചടങ്ങിൽ ബ്രിട്ടനിലെ വില്യം രാജകുമാരനും കാതറിൻ രാജകുമാരിയും പങ്കെടുത്തു. മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമൻ മിശ്ര കമ്പനിക്കുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.വായുമലിനീകരണം കുറയ്ക്കുന്നതിലും സുസ്ഥിര ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നിർണായക പങ്ക് അടിവരയിടുന്നതാണ് ഈ അംഗീകാരം.

Leave a Reply

Your email address will not be published. Required fields are marked *