Education Environment India International Kerala News Politics

എർത്ത്ഷോട്ട് പുരസ്കാരച്ചടങ്ങ്: വില്യം രാജകുമാരനും കേറ്റ് മിഡിൽട്ടണും മുംബൈയിലെത്തും

ലണ്ടൻ: 2026ലെ എർത്ത്ഷോട്ട് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡിൽട്ടണും അടുത്തയാഴ്ച മുംബൈയിലെത്തും. ഞായറാഴ്ച കെൻസിങ്ടൺ കൊട്ടാരമാണ് ഇരുവരുടെയും സന്ദർശനവിവരം അറിയിച്ചത്. ചൊവ്വാഴ്ച മുംബൈയിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ വെയിൽസ് രാജകുമാരനും രാജകുമാരിയും ഒരുമിച്ച് പങ്കെടുക്കും. പരിസ്ഥിതി സംരക്ഷണ രംഗത്തെ നൂതന ആശയങ്ങളെയും പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി വില്യം രാജകുമാരൻ ആറുവർഷം മുമ്പ് ആരംഭിച്ച പുരസ്കാരമാണ് എർത്ത്ഷോട്ട് പ്രൈസ്. ലോകത്തെ പ്രമുഖ പരിസ്ഥിതി പുരസ്കാരങ്ങളിലൊന്നായ എർത്ത്ഷോട്ട് പ്രൈസിൽ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് Read More…