India Kerala News Politics

എസ്ഐആറിനെതിരെ സമരം ചെയ്ത രാജൻ പല്ലൻ രാജിവെക്കണം; ബിജെപി എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി

തൃശ്ശൂർ: എസ്ഐആറിനെതിരെ സമരം ചെയ്ത തൃശ്ശൂർ എംഎൽഎ രാജൻ പല്ലൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശ്ശൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാനവ്യാപകമായി എംഎൽഎ ഓഫീസുകളിലേക്ക് മാർച്ച് നടത്തുന്നതിന്റെ ഭാഗമായാണ് തൃശ്ശൂരിലും പ്രതിഷേധം സംഘടിപ്പിച്ചത്. മാർച്ചിന്റെ ഭാഗമായി എംഎൽഎ ഓഫീസിന് മുന്നിൽ രാജി ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളും പതിച്ചു.

ബിജെപി മേഖലാ സെക്രട്ടറി പ്രിന്റു മഹാദേവ് മാർച്ച് ഉദ്ഘാടനം ചെയ്തു. എസ്ഐആറുമായി ബന്ധപ്പെട്ട് കോൺഗ്രസ് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണങ്ങൾ കോൺഗ്രസ് തന്നെ ഉന്നയിക്കുന്ന സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്യുന്ന നിലപാട് സ്വീകരിക്കുന്ന ജനപ്രതിനിധികൾ രാജിവെക്കണമെന്ന ആവശ്യം ബിജെപി ഉയർത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.

ബിജെപി മണ്ഡലം പ്രസിഡന്റ് വിപിൻ അയിനിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ നിമേഷ് പി., പ്രിയ അനിൽ, കൃഷ്ണമോഹൻ, മുരളിനാഥ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, മനോജ് കുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *