India Kerala News Politics

‘മൊഗാംബോ മോദി’ ജനാധിപത്യത്തെ തകർക്കുന്നു; കണക്ക് പറയേണ്ടിവരുമെന്ന് രാഹുൽ ഗാന്ധി

ചെന്നൈ, ഒക്ടോബർ 10: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ജനാധിപത്യത്തെ തകർക്കുകയാണെന്നും രാജ്യത്തിനെതിരെ ചെയ്ത കുറ്റങ്ങൾക്ക് അദ്ദേഹത്തിന് കണക്ക് പറയേണ്ടിവരുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. മോദിയെ ‘മൊഗാംബോ’ എന്ന് വിശേഷിപ്പിച്ചായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ വിമർശനം.

ചെന്നൈയിൽ യുവജനങ്ങളുമായി സംവദിക്കുന്ന പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ചി’ന്റെ ആറാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി നേരിട്ട് ജനാധിപത്യത്തെ ആക്രമിക്കുകയാണെന്നും ‘വോട്ട് ചോരി’യിൽ ഏർപ്പെടുകയാണെന്നും രാഹുൽ ആരോപിച്ചു.

വിയോജിക്കുന്നവരുടെ ശബ്ദം പ്രധാനമന്ത്രി അടിച്ചമർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നഗരം മുഴുവൻ അടച്ചിട്ടെന്നും വിദ്യാർഥികൾക്ക് നേരെ പൊലീസ് മർദനം നടത്തിയെന്നും ബിജെപി പ്രവർത്തകരും വിദ്യാർഥികളെ ആക്രമിച്ചെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *