Culture India Kerala News

ഇന്ന് മുഹറം: ഹസ്രത്ത് ഇമാം ഹുസൈൻ്റെ ത്യാഗം അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: മുഹറം ദിനത്തോടനുബന്ധിച്ച് ഹസ്രത്ത് ഇമാം ഹുസൈൻ്റെ ത്യാഗം അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിൻ്റെ ജീവിതവും ത്യാഗവും ഇന്നും അനേകർക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

“ഹസ്രത്ത് ഇമാം ഹുസൈൻ (അ) നടത്തിയ മഹത്തായ ത്യാഗം സത്യവും നീതിയും പിന്തുടരാൻ നിരവധി ആളുകൾക്ക് ഇന്നും പ്രചോദനമാണ്. ധൈര്യത്തിൻ്റെയും അചഞ്ചലമായ വിശ്വാസത്തിൻ്റെയും ശാശ്വത ശക്തിയെ ഓർമ്മപ്പെടുത്തുന്നതുമാണ് അദ്ദേഹത്തിൻ്റെ ജീവിതം,” പ്രധാനമന്ത്രി കുറിച്ചു.

ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറത്തിലാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ പേരക്കുട്ടിയായ ഹസ്രത്ത് ഇമാം ഹുസൈൻ കർബല യുദ്ധത്തിൽ രക്തസാക്ഷിയായതിൻ്റെ സ്മരണാചരണം ലോകമെമ്പാടുമുള്ള മുസ്ലിമുകൾ ആചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *