Kerala News Politics

വീണയുടെ മൊഴികളില്‍ പൊരുത്തക്കേട്; അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ഇഡി


എക്‌സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൂന്നാം തവണയാണ് വീണയെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. മുമ്പ് രണ്ട് തവണ വീണയെ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വീണയുടെ മൊഴികളില്‍ വ്യക്തയില്ലെന്ന് ഇഡി വ്യക്തമാക്കി. 2.78 കോടി രൂപ ഏതെല്ലാം തരത്തില്‍ വിനിയോഗിച്ചു എന്നതിനും വ്യക്തതയില്ല. സിഎംആര്‍എല്‍ ഉന്നതരുടെ മൊഴികളിലും വീണയുടെ മൊഴികളിലും വൈരുധ്യം ഉണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനമായത്.

ചോദ്യം ചെയ്യലിനായി വീണയോട് അടുത്ത ആഴ്ച ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതെസമയം സിഎംആര്‍എല്‍ ഉന്നതരേയും ചോദ്യം ചെയ്യും. വീണയുടെ സ്വത്തുക്കളെ സംബന്ധിച്ച് ഇഡി അന്വേഷണം നടത്തുന്നുണ്ട്. ഇതോടെ കേസില്‍ അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇഡി.

Leave a Reply

Your email address will not be published. Required fields are marked *