Kerala News Politics

ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്; പാലക്കാട് രമേശ് പിഷാരടി മത്സരിക്കും


കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 55 പേരടങ്ങുന്നതാണ് പട്ടിക. പട്ടികയില്‍ എംപിമാര്‍ ആരുമില്ലെന്നത് ശ്രദ്ധേയമായിരിക്കുകയാണ്. അതെസമയം കണ്ണൂരും കോന്നിയും ആദ്യ പട്ടികയിലില്ല. എല്‍ദോസ് കുന്നപ്പള്ളിയും ആദ്യ പട്ടികയില്‍ വന്നിട്ടില്ല. വിഡി സതീശന്‍ പറവൂര്‍ മണ്ഡലത്തില്‍ നിന്നും രമേശ് പിഷാരടി പാലക്കാട് മണ്ഡലത്തില്‍ നിന്നുമാണ് പോരിനിറങ്ങുന്നത്. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ മത്സരത്തിനിറങ്ങുമ്പോള്‍ കോവളത്ത് എം വിന്‍സെന്‍്‌റാണ് ജനവിധി തേടുന്നത്. ചാത്തന്നൂര്‍ സൂരജ് രവിയും സുല്‍ത്താന്‍ ബത്തേരിയില്‍ ഐസി ബാലകൃഷ്ണനും മത്സരിക്കും. മണലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് ടിഎന്‍ പ്രതാപന്‍ മത്സരിക്കുന്നത്. കോട്ടയം നിയോജക മണ്ഡലത്തില്‍ നിന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും അങ്കത്തിനിറങ്ങും.

തൃത്താല വിടി ബല്‍റാം, നിലമ്പൂര്‍ ആര്യാടന്‍ ഷൗക്കത്ത്, വണ്ടൂര്‍ എപി അനില്‍കുമാര്‍, തവനൂര്‍ വിഎസ് ജോയ്, പൊന്നാനി നൗഷാദ് അലി, മലമ്പുഴ എ സുരേഷ്, തരൂര്‍ കെസി സുബ്രഹ്‌മണ്യന്‍, ചിറ്റൂര്‍ അഡ്വ സുമേഷ് അച്യുതന്‍, നെന്മാറ ടി തങ്കപ്പന്‍, ആലത്തൂര്‍ കെഎന്‍ ഫെബിന്‍, ഒല്ലൂര്‍ അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്, തൃശൂര്‍ രാജന്‍ ജെ പല്ലന്‍, ഇരിക്കൂര്‍ അഡ്വ സജീവ് ജോസഫ്, ധര്‍മ്മടം അബ്ദുല്‍ റഷീദ്, തലശ്ശേരി കെപി സാജു, പേരാവൂര്‍ അഡ്വ സണ്ണി ജോസഫ്, കല്‍പറ്റ അഡ്വ ടി സിദ്ദിഖ്, നാദാപുരം കെഎം അഭിജിത്ത്, കൊയിലാണ്ടി അഡ്വ കെ പ്രവീണ്‍ കുമാര്‍, ബാലുശ്ശേരി വിടി സൂരജ്, എലത്തൂര്‍ വിദ്യാ ബാലകൃഷ്ണന്‍, കോഴിക്കോട് നോര്‍ത്ത് അഡ്വ കെ ജയന്ത് തുടങ്ങിയവരാണ് സ്ഥാനാര്‍ത്ഥികള്‍.

Leave a Reply

Your email address will not be published. Required fields are marked *