Kerala News Politics

കോൺഗ്രസിൻ്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്; മത്സരിക്കാൻ ഒമ്പത് സ്ത്രീകൾ

കേരള നിയമസഭ തെരഞ്ഞെടുപ്പിനുള്ള കെപിസിസിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. ആദ്യഘട്ട പട്ടികയില്‍ ഒമ്പത് വനിതകളാണ് ഇടംനേടിയത്. സിപിഎം വിട്ട ഐഷ പോറ്റിയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പട്ടികവര്‍ഗ മണ്ഡലമായ വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ഉഷ വിജയനാണ് സ്ഥാനാര്‍ത്ഥി. പട്ടികജാതി മണ്ഡലമായ പാലക്കാട് ജില്ലയിലെ കോങ്ങാട് കെഎ തുളസി മത്സരിക്കും. എറണാകുളം ജില്ലയില്‍ തൃക്കാക്കര മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ ഉമ തോമസ് തന്നെയാണ് വീണ്ടും ജനവിധി തേടാനിറങ്ങുന്നത്. ശക്തമായ ഇടത്-വലത് പോരാട്ടം തുടരുന്ന ആലപ്പുഴയിലെ അരൂര്‍ മണ്ഡലത്തില്‍ ഷാനിമോള്‍ ഉസ്മാനാണ് മത്സരിക്കുക. പട്ടികജാതി മണ്ഡലമായ മാവേലിക്കരയില്‍ അഡ്വ. മുത്താര രാജുവുമാണ് സ്ഥാനാര്‍ത്ഥി.

കൊല്ലം ജില്ലയില്‍ രണ്ട് പ്രമുഖ വനിതാ നേതാക്കളെയാണ് മത്സരിക്കാന്‍ കെപിസിസി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊട്ടാരക്കരയില്‍ അഡ്വ. പി ഐഷാ പോറ്റിയും, കൊല്ലം മണ്ഡലത്തില്‍ അഡ്വ. ബിന്ദു കൃഷ്ണയുമാണ് അങ്കത്തിനിറങ്ങുക. തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് മണ്ഡലത്തിലാണ് മുന്‍ എംപിയായ രമ്യ ഹരിദാസ് മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *