Kerala News Politics

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വേഗത്തില്‍ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് രാവിലെ 11.30ന് ചേരും. അതിന് ശേഷം രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളുള്ള മണ്ഡലങ്ങള്‍, ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ പരിഗണനയില്‍ വന്ന മണ്ഡലങ്ങള്‍ എന്നിവ അവസാനഘട്ടത്തില്‍ മാത്രമേ തീരുമാനമാകുകയുള്ളൂ.
എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന കെപിസിസി നിലപാടിന് പിന്നാലെ കെ സുധാകരന്‍ ഇന്ന് മാധ്യമങ്ങളെ കാണും. ഡല്‍ഹിയിലെത്തിയ സുധാകരനുമായി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെയാണ് കെ സുധാകരന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

9 വനിതകള്‍ ഉള്‍പ്പെടെ 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. 19 സിറ്റിംഗ് എംഎല്‍എമാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *