India

പ്രധാനമന്ത്രി മാർച്ച് 4-6 തീയതികളിൽ തെലങ്കാന, തമിഴ്‌നാട്, ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങൾ സന്ദർശിക്കും

തെലങ്കാനയിലെ ആദിലാബാദിൽ 56,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

ആദിലാബാദിൽ നടപ്പാക്കുന്ന നിരവധി പദ്ധതികളിലൂടെ വൈദ്യുതി മേഖലയ്ക്ക് വലിയ ഉത്തേജനം ലഭിക്കും
തെലങ്കാനയിലെ സംഗറെഡ്ഡിയിൽ 6,800 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതിവാതകം എന്നിങ്ങനെ ഒന്നിലധികം സുപ്രധാന മേഖലകൾ ഉൾക്കൊള്ളുന്ന പദ്ധതികളാണ് സംഗറെഡ്ഡിയിൽ ഏറ്റെടുത്തിരിക്കുന്നത്

പ്രധാനമന്ത്രി ഹൈദരാബാദിൽ സിവിൽ ഏവിയേഷൻ റിസർച്ച് ഓർഗനൈസേഷൻ (CARO) രാഷ്ട്രത്തിന് സമർപ്പിക്കും

തമിഴ്‌നാട്ടിലെ കൽപ്പാക്കത്ത് ഇന്ത്യയുടെ തദ്ദേശീയ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന്റെ പ്രധാന ലോഡിങ്ങിനു പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും. ഇത് ഇന്ത്യയുടെ ആണവോർജ പദ്ധതിയിലെ ചരിത്രപരമായ നാഴികക്കല്ലാകും

ഒഡിഷയി​ലെ ചണ്ഡിഖോലിൽ 19,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

കൊൽക്കത്തയിൽ 15,400 കോടി രൂപയുടെ വിവിധ സമ്പർക്കസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. പ്രധാനമന്ത്രി ബേട്ടിയയിൽ 8,700 കോടി രൂപയുടെ വിവിധ അടിസ്ഥാനസൗകര്യങ്ങളുടെ ശിലാസ്ഥാപനവും സമർപ്പണവും ഉദ്ഘാടനവും നിർവഹിക്കും

പ്രധാനമ​ന്ത്രി മുസാഫർപുർ – മോത്തിഹാരി എൽപിജി പൈപ്പ്‌ലൈൻ ഉദ്ഘാടനം ചെയ്യും; മോത്തിഹാരിയിൽ ഇന്ത്യൻ ഓയിലിന്റെ എൽപിജി ബോട്ടിലിങ് പ്ലാന്റും സംഭരണസ്റ്റോറേജ് ടെർമിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *