തിരുമല: തിരുപ്പതി ലഡ്ഡുവിൽ അശുദ്ധമായ നെയ്യ് ഉപയോഗിച്ചില്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) നൽകുന്ന പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 6നും 15നും ദിണ്ഡിഗലിൽ നിന്ന് എത്തിച്ച നെയ്യ്, രുചിയിലും മണത്തിലും സംശയം തോന്നിയതിനാൽ പ്രസാദ ലഡ്ഡു നിർമ്മാണത്തിൽ ഉപയോഗിച്ചില്ല.
ഗുജറാത്ത് ലാബിൽ പരിശോധനയ്ക്കായി നെയ്യ് സാംപിളുകൾ അയച്ച ശേഷം, ഗുണനിലവാരം കുറഞ്ഞതായി കണ്ടെത്തി നെയ്യ് തിരിച്ചയച്ചതാണ്. മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ദേവസ്ഥാനം റിപ്പോർട്ടിൽ സൂചിപ്പിച്ചു.
2022 മുതൽ സമാന കാരണങ്ങളാൽ 14 ടാങ്കർ നെയ്യ് തിരിച്ചു അയച്ചതായും ടിടിഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു





