നടൻ തിലകന്റെ 89-ാം ജന്മദിനത്തിൽ സംഗീത സംവിധായകൻ മോഹൻ സിതാര ഭദ്രദീപം തെളിയിച്ചു. വിവിധ പരിപാടികളോടെ തോപ്പ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിർമ്മാതാവ് ഡോ. മധു, തിലകൻ സമിതി ഭാരവാഹികളായ പി.എസ്.സുഭാഷ്, ബിനീത് ബാലകൃഷ്ണൻ, പിന്റോ,ശ്രീക്കുട്ടൻ,സുജിത,നിസരി നന്ദൻ,ധന്യ, എന്നിവർ പങ്കെടുത്തു.
Tag: birthday
രജനികാന്തിന്റെ ദളപതി വീണ്ടും തിയറ്ററിൽ
1991 നവംബർ 5-ന് റിലീസ് ചെയ്ത മണിരത്നം സംവിധാനം ചെയ്ത ദളപതി, ഫോർകെ റീമാസ്റ്റഡ് പതിപ്പോടെ വീണ്ടും തീയേറ്ററുകളിൽ എത്തുന്നു. ഈ റീറിലീസ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 74-ആം ജന്മദിനവുമായി അനുബന്ധിച്ച് ഡിസംബർ 12-ന് പ്രദർശിപ്പിക്കും. രജനികാന്തിനോടൊപ്പം മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടിയും പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം, അന്ന് മൂന്ന് കോടി മുതൽ മുടക്കിലായിരുന്നു ചിത്രം ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ. നടൻ അരവിന്ദ് സ്വാമി ആദ്യമായി അഭിനയിച്ച ചിത്രത്തിൽ, രജനികാന്തിനും മമ്മൂട്ടിക്കും പുറമെ ശോഭന, ഗീത, ശ്രീവിദ്യ, തുടങ്ങി Read More…