1991 നവംബർ 5-ന് റിലീസ് ചെയ്ത മണിരത്നം സംവിധാനം ചെയ്ത ദളപതി, ഫോർകെ റീമാസ്റ്റഡ് പതിപ്പോടെ വീണ്ടും തീയേറ്ററുകളിൽ എത്തുന്നു. ഈ റീറിലീസ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 74-ആം ജന്മദിനവുമായി അനുബന്ധിച്ച് ഡിസംബർ 12-ന് പ്രദർശിപ്പിക്കും.
രജനികാന്തിനോടൊപ്പം മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടിയും പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം, അന്ന് മൂന്ന് കോടി മുതൽ മുടക്കിലായിരുന്നു ചിത്രം ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ. നടൻ അരവിന്ദ് സ്വാമി ആദ്യമായി അഭിനയിച്ച ചിത്രത്തിൽ, രജനികാന്തിനും മമ്മൂട്ടിക്കും പുറമെ ശോഭന, ഗീത, ശ്രീവിദ്യ, തുടങ്ങി ഒന്നനവധി താരങ്ങളും അണിനിരന്നിരുന്നു. ഇളയരാജ സംഗീതം ഒരുക്കിയ ദളപതിയിലെ ഗാനങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്.
പുത്തൻ സാങ്കേതിക മികവിൽ ഫോർകെ ഡോൾബി അറ്റ്മോസിലാണ് പടങ്ങള്‍ പുറത്തിറക്കുന്നത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗംഭീര റീ റിലീസ് മാമാങ്കത്തിനാണ് കളമൊരുങ്ങുന്നത്. വർഷങ്ങൾക്ക് മുൻപ് ഏവരെയും ഒന്നടങ്കം ആകർഷിച്ച ദളപതി വീണ്ടും എത്തുമ്പോൾ ബോക്സ് ഓഫീസിൽ അടക്കം വൻ ചലനം സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.