Kerala News

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി ആലത്തൂര് സ്റ്റേഷന്

പാലക്കാട് ജില്ലയിലെ ആലത്തൂര് പൊലീസ് സ്റ്റേഷന് രാജ്യത്തെ മികച്ച അഞ്ചാമത്തെ സ്റ്റേഷന് പദവി ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ നേട്ടം പ്രഖ്യാപിച്ചത്. വിലയിരുത്തലിന്റെ അവസാന ഘട്ടത്തില്‍ എത്തിയ 76 പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷന്‍ ഈ നേട്ടം കൈവരിച്ചത്.

പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങള്, കുറ്റാന്വേഷണ മികവ്, പരാതികളുടെ പരിഹാരം എന്നിവയടക്കമുള്ള മാനദണ്ഡങ്ങള് അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്. വനിതകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള് തടയാനുള്ള നടപടി, കേസുകളുടെ പുരോഗതി, ജനക്ഷേമ പ്രവൃത്തികള് എന്നിവയും പരിഗണനയിലുൾപ്പെടുത്തിയിരുന്നു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂര്‍ സിറ്റിയിലെ വളപട്ടണം എന്നീ പോലീസ് സ്റ്റേഷനുകള്‍ മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *