Entertainment News

രജനികാന്തിന്റെ ദളപതി വീണ്ടും തിയറ്ററിൽ

1991 നവംബർ 5-ന് റിലീസ് ചെയ്ത മണിരത്നം സംവിധാനം ചെയ്ത ദളപതി, ഫോർകെ റീമാസ്റ്റഡ് പതിപ്പോടെ വീണ്ടും തീയേറ്ററുകളിൽ എത്തുന്നു. ഈ റീറിലീസ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 74-ആം ജന്മദിനവുമായി അനുബന്ധിച്ച് ഡിസംബർ 12-ന് പ്രദർശിപ്പിക്കും. രജനികാന്തിനോടൊപ്പം മലയാളത്തിന്റെ  സൂപ്പർസ്റ്റാർ മമ്മൂട്ടിയും പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം, അന്ന് മൂന്ന് കോടി മുതൽ മുടക്കിലായിരുന്നു ചിത്രം ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ. നടൻ അരവിന്ദ് സ്വാമി ആദ്യമായി അഭിനയിച്ച ചിത്രത്തിൽ, രജനികാന്തിനും മമ്മൂട്ടിക്കും പുറമെ ശോഭന, ഗീത, ശ്രീവിദ്യ, തുടങ്ങി Read More…

News

രജനീകാന്ത് ആശുപത്രി വിട്ടു

നടൻ രജനീകാന്ത് ആശുപത്രി വിട്ടു. രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങളും കുടുംബാംഗങ്ങളും അറിയിച്ചു. ചെന്നെയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കടുത്ത വയറുവേദനയെ തുടർന്ന് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ വീക്കം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയ ഇല്ലാതെ കത്തീറ്റർ രീതിയിലൂടെ ചികിത്സ നൽകി പ്രശ്‌നം പരിഹരിച്ചതായി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചിരുന്നു.