Kerala News

ഡിസംബറിലെ വൈദ്യുതി ബിൽ കുറയും; ഉപഭോക്താക്കൾക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ആശ്വാസം. ഡിസംബറിലെ കറണ്ട് ബില്ലിൽ ഇന്ധന സർചാർജ് ​ഗണ്യമായി കുറയുമെന്ന് കെഎസ്ഇബി. സെപ്റ്റംബർ- നവംബർ കാലയളവിൽ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സർചാർജ് കുറച്ചതായി കെഎസ്ഇബി അറിയിച്ചു. പ്രതിമാസ ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 5 പൈസയും രണ്ട് മാസത്തിൽ ഒരിക്കൽ ബിൽ ലഭിക്കുന്നവർക്ക് 8 പൈസയുമായി ഇന്ധന സർചാർജ് കുറയുമെന്നു കെഎസ്ഇബി അറിയിച്ചു. സർചാർജ് പരിധി എടുത്തു കളഞ്ഞതോടെ സർചാർജ് ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതു മുൻനിർത്തി വൈദ്യുതി മന്ത്രിയുടെ ഓഫീസാണ് പുതിയ Read More…

Kerala News

സെപ്റ്റംബറില്‍ വൈദ്യുതി ബില്ല് കൂടും; സര്‍ച്ചാര്‍ജ് പത്തുപൈസ

തിരുവനന്തപുരം: സെപ്റ്റംബറില്‍ യൂണിറ്റിന് പത്തുപൈസ വീതം വൈദ്യുതി സര്‍ച്ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി. നിലവിലുള്ളതിനേക്കാള്‍ കൂടുതലാണിത്. മാസംതോറും ബില്‍ അടയ്ക്കുന്നവര്‍ക്ക് ഒന്‍പത് പൈസയും രണ്ടു മാസത്തിലൊരിക്കല്‍ ബില്‍ അടയ്ക്കുന്നവര്‍ക്ക് എട്ടു പൈസയുമാണ് ഓഗസ്റ്റില്‍ ഈടാക്കിയിരുന്നത്. വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള ഇന്ധനച്ചെലവ് കൂടിയതിനാല്‍ ജൂലൈയില്‍ ഉണ്ടായ അധികബാധ്യതയായ 26.28 കോടി രൂപ ഈടാക്കാനാണ് സെപ്റ്റംബറിലെ സര്‍ച്ചാര്‍ജ്. ഈ കണക്ക് അനുസരിച്ച് യഥാര്‍ഥത്തില്‍ 12.54 പൈസയാണ് ചുമത്തേണ്ടതെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. എന്നാല്‍ 10 പൈസ വരെ ഈടാക്കാനേ റെഗുലേറ്ററി കമ്മീഷന്റെ അനുവാദമുള്ളൂ.

Kerala News

ജൂണിൽ വൈദ്യുതി ചാർജ് കുറയും; ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ചെറിയൊരു ആശ്വാസമായി കെഎസ്ഇബി (KSEB) ജൂൺ മാസത്തിൽ വൈദ്യുതി ചാർജ് കുറക്കുന്നു. ഇന്ധന വില വർധനവിനെ തുടർന്ന് ഈടാക്കിയിരുന്ന ഇന്ധന സർച്ചാർജാണ് കുറയ്ക്കുന്നത്. ഒരു മാസം ബിൽ അടക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും, രണ്ട് മാസം കൂടിയുള്ള ബില്ലുകൾ അടയ്ക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് ഒരു പൈസയുമാണ് ഇന്ധന ചാർജിൽ ഇളവ്. നിലവിൽ യൂണിറ്റിന് എട്ട് പൈസ ഈടാക്കിയിരുന്ന നിരക്ക്, യഥാക്രമം അഞ്ചും ഏഴും പൈസയിലേക്കാണ് കുറയുന്നത്. വൈദ്യുതി ഉത്പാദനത്തിൽ ഇന്ധന വില കൂടിയപ്പോൾ Read More…