India News

എംപിമാരുടെ ശമ്പള വർദ്ധിപ്പിച്ചു ; പുതിയ ശമ്പളം ₹1,24,000

ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ശമ്പളം ₹1,00,000ൽ നിന്ന് ₹1,24,000 ആയി ഉയർത്തി. പ്രതിദിന അലവന്‍സ് ₹2,000ൽ നിന്ന് ₹2,500 ആയി വർദ്ധിപ്പിക്കുകയും ചെയ്തു. 2023 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്.

നിലവിലെ എംപിമാരുടെ ശമ്പളത്തിൽ 24% വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മുൻ എംപിമാരുടെ പെൻഷൻ ₹25,000ൽ നിന്ന് ₹31,000 ആയി ഉയർത്തിയിട്ടുണ്ട്.

അവസാനം 2018ലാണ് എംപിമാരുടെ ശമ്പളവും പെൻഷനും വർദ്ധിപ്പിച്ചിരുന്നത്. നിലവിൽ ലോക്സഭയിൽ 543 അംഗങ്ങളും രാജ്യസഭയിൽ 245 അംഗങ്ങളും ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *