തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ വേതനം ഒരുമാസത്തിനുള്ളില്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങും. ഇപ്പോഴുള്ള വേതനത്തില്‍ 60 ശതമാനംവരെ വര്‍ധനയ്ക്കാണ് ശുപാര്‍ശ. ശനിയാഴ്ച സ്വകാര്യ ആശുപത്രികളുടെ വ്യവസായബന്ധസമിതി യോഗത്തില്‍ വേതനപരിഷ്‌കാരം ഒരുമാസത്തിനുള്ളില്‍ വിജ്ഞാപനംചെയ്യാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. 2013ലാണ് ഏറ്റവും അവസാനമായി വേതനം പരിഷ്‌കരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഇപ്പോഴുള്ള വേതനം പോരെന്നാണ് തൊഴില്‍വകുപ്പിന്റെ വിലയിരുത്തല്‍. വേതനപരിഷ്‌കാരത്തിനായി 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ സമിതി രൂപവത്കരിച്ച് തെളിവെടുപ്പ് നടത്തി. തൊഴില്‍വകുപ്പ് തയ്യാറാക്കിയ പുതിയ വേതനശുപാര്‍ശ തൊഴിലാളി യൂണിയനുകള്‍ അംഗീകരിച്ചെങ്കിലും മാനേജ്മെന്റ് Read More…
Tag: salary
‘മെയ് ദിന സമ്മാനം’; ലോക തൊഴിലാളി ദിനത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പളം വിതരണം
തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തിൽ ജീവനക്കാർക്ക് ആശ്വാസമായി കെഎസ്ആര്‍ടിസി ശമ്പളം വിതരണം നടത്തി. ‘മെയ് ദിന സമ്മാനം’ എന്ന തലക്കെട്ടിൽ ആണ് കെഎസ്ആര്‍ടിസി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്ത് വിട്ടത്. 22,000-ത്തിലധികം ജീവനക്കാർക്ക് മെയ് 1-നോടെ 75.06 കോടി രൂപ ശമ്പളംകൈമാറിയതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. അവധിദിനമായ മെയ് 1-ന് തന്നെ ശമ്പളം വിതരണം ചെയ്യണമെന്ന നിർദേശത്തോടെ ഗതാഗത വകുപ്പ് ശമ്പളത്തുക മേയ് മാസത്തിന്റെ ആദ്യദിനത്തിന് മുമ്പ് തന്നെ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. “മെയ് ദിനത്തിൽ കെഎസ്ആർടിസി Read More…
എംപിമാരുടെ ശമ്പള വർദ്ധിപ്പിച്ചു ; പുതിയ ശമ്പളം ₹1,24,000
ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ശമ്പളം ₹1,00,000ൽ നിന്ന് ₹1,24,000 ആയി ഉയർത്തി. പ്രതിദിന അലവന്‍സ് ₹2,000ൽ നിന്ന് ₹2,500 ആയി വർദ്ധിപ്പിക്കുകയും ചെയ്തു. 2023 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. നിലവിലെ എംപിമാരുടെ ശമ്പളത്തിൽ 24% വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മുൻ എംപിമാരുടെ പെൻഷൻ ₹25,000ൽ നിന്ന് ₹31,000 ആയി ഉയർത്തിയിട്ടുണ്ട്. അവസാനം 2018ലാണ് എംപിമാരുടെ ശമ്പളവും പെൻഷനും വർദ്ധിപ്പിച്ചിരുന്നത്. നിലവിൽ ലോക്സഭയിൽ 543 അംഗങ്ങളും രാജ്യസഭയിൽ Read More…
പി.എസ്.സി ചെയര്‍മാനും അംഗങ്ങൾക്കും ഇനി ഉയര്‍ന്ന ശമ്പളം; ജില്ലാ ജഡ്ജി നിലവാരത്തിലേക്ക് വര്‍ധന
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പി.എസ്.സി) ചെയര്‍മാനും അംഗങ്ങൾക്കും ഇനി കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് സൗകര്യങ്ങളും വ്യാപകമായി പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതിയ തീരുമാനം പ്രകാരം, ചെയര്‍മാന്റെ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായിരിക്കും. അതേസമയം, അംഗങ്ങളുടെ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായി ഉയര്‍ത്തും. മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും സേവനവേതന വ്യവസ്ഥകള്‍ പരിശോധിച്ച ശേഷമാണ് Read More…





