Kerala News

വഖഫ് ബിൽ ന്യൂനപക്ഷവിരുദ്ധമെന്ന് രാധാകൃഷ്ണൻ; കേരള നിയമസഭയുടെ പ്രമേയം അറബിക്കടലിൽ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിൽ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. കെ. രാധാകൃഷ്ണൻ എംപി ലോക്‌സഭയിൽ സംസാരിക്കുന്നതിനിടെ അതിനെ എതിർക്കുകയായിരുന്നു സുരേഷ് ഗോപി. സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നു കെ. രാധാകൃഷ്ണൻ ലോക്‌സഭയിൽ പറഞ്ഞു. മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബിൽ ന്യൂനപക്ഷവിരുദ്ധമായതിനാൽ സിപിഎം അതിനെ എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വഖഫ് ബില്ലിലൂടെ കേന്ദ്ര സർക്കാർ മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുകയാണെന്ന് കെ. Read More…

India News

എംപിമാരുടെ ശമ്പള വർദ്ധിപ്പിച്ചു ; പുതിയ ശമ്പളം ₹1,24,000

ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ശമ്പളം ₹1,00,000ൽ നിന്ന് ₹1,24,000 ആയി ഉയർത്തി. പ്രതിദിന അലവന്‍സ് ₹2,000ൽ നിന്ന് ₹2,500 ആയി വർദ്ധിപ്പിക്കുകയും ചെയ്തു. 2023 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. നിലവിലെ എംപിമാരുടെ ശമ്പളത്തിൽ 24% വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മുൻ എംപിമാരുടെ പെൻഷൻ ₹25,000ൽ നിന്ന് ₹31,000 ആയി ഉയർത്തിയിട്ടുണ്ട്. അവസാനം 2018ലാണ് എംപിമാരുടെ ശമ്പളവും പെൻഷനും വർദ്ധിപ്പിച്ചിരുന്നത്. നിലവിൽ ലോക്സഭയിൽ 543 അംഗങ്ങളും രാജ്യസഭയിൽ Read More…

Kerala News

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ അവഗണന: ഡൽഹിയിൽ എൽഡിഎഫിന്റെ രാപകൽ സമരം ഇന്ന് തുടങ്ങും

ന്യൂഡൽഹി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ എൽഡിഎഫ് വയനാട് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാപകൽ സമരം ഇന്ന് ആരംഭിക്കും. പാർലമെന്റിന് മുന്നിലാണ് സമരം നടക്കുക. രാവിലെ ഒമ്പതിന് കേരളാ ഹൗസിൽ നിന്ന് പ്രതിഷേധജാഥ പുറപ്പെടും. അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യും. എംപിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, സിപിഐ നേതാവ് ആനിരാജ എന്നിവരും എൽഡിഎഫ് എംപിമാരും ദേശീയ നേതാക്കളും സമരത്തിൽ പങ്കെടുക്കും. ഇതരസംസ്ഥാനങ്ങളിൽ Read More…

Kerala News

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; ബൂത്ത് തല നേതാക്കന്മാരുമായി കൂടിക്കാഴ്ച

കൽപറ്റ: പ്രിയങ്ക ഗാന്ധി എംപി മണ്ഡലത്തിലെ വിവിധ പരിപാടികൾക്കായി ഇന്ന് വയനാട്ടിലെത്തും.മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. ജില്ലകളിലെ ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും. കൂടാതെ, പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകിട്ട് പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ സന്ദർശനം നടത്തും.

Death Kerala News

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: കെ രാധാകൃഷ്ണന് എംപിയുടെ അമ്മ ചിന്ന അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്. അൽപസമയം മുമ്പ് എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ‘ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു’, എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേയ്സ്ബുക്കിൽ കുറിച്ചത്. സംസ്കാരം വ്യാഴാഴ്ച. ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി. മക്കൾ : രാജൻ (പരേതൻ), രമേഷ് (പരേതൻ), കെ. Read More…

Kerala News

അനുകമ്പയും മനുഷ്യത്വവും കാണിക്കൂ”: വയനാട്ടിനായി പാർലമെന്റിനു മുന്നില്‍ കേരള എംപിമാരുടെ പ്രതിഷേധം

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്നതിന് എതിരെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രതിഷേധം. ജസ്റ്റിസ് ഫോര്‍ വയനാട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പാര്‍ലമെന്റിനു മുന്നില്‍ എംപിമാര്‍ അണി നിരന്നത്.പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാര്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു. വയനാടിനു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് നിരാശപ്പെടുത്തുന്നതാണെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തു നല്‍കി, ആഭ്യന്തര മന്ത്രിയെ നേരിട്ടു കണ്ടു. എന്നാല്‍ അനുകൂല നടപടിയുണ്ടായിലില്ലെന്ന് പ്രിയങ്ക Read More…

Kerala News

തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്; മറുപടി മൂന്നാഴ്ചയ്ക്കകം നല്‍കണം

കൊച്ചി: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി സുരേഷ് ഗോപി എംപിക്ക് നോട്ടീസ് അയച്ചു. എഐവൈഎഫ് നേതാവ്ബിനോയാണ് ഹര്‍ജി നല്‍കിയത്. മൂന്നാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ഹര്‍ജിയിൽ ആരോപിച്ചിരിക്കുന്നു. വോട്ടെടുപ്പ് ദിവസത്തിൽ മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചതും പെൻഷൻ വാഗ്ദാനങ്ങൾ നൽകിയതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, വോട്ടറുടെ മകൾക്ക് മൊബൈൽ ഫോൺ നൽകിയതും കൈക്കൂലിയായി കാണുന്നതായി ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നു.