കൊച്ചി: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി സുരേഷ് ഗോപി എംപിക്ക് നോട്ടീസ് അയച്ചു. എഐവൈഎഫ് നേതാവ്ബിനോയാണ് ഹര്‍ജി നല്‍കിയത്. മൂന്നാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ഹര്‍ജിയിൽ ആരോപിച്ചിരിക്കുന്നു. വോട്ടെടുപ്പ് ദിവസത്തിൽ മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചതും പെൻഷൻ വാഗ്ദാനങ്ങൾ നൽകിയതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, വോട്ടറുടെ മകൾക്ക് മൊബൈൽ ഫോൺ നൽകിയതും കൈക്കൂലിയായി കാണുന്നതായി ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നു.





