Court Kerala News

അനധികൃത മണൽ ലോറി തടഞ്ഞ യുവാവിനെ കൊലപ്പെടുത്തിയ കേസ്; ലോറി ഡ്രൈവർക്ക് 7 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും

അനധികൃത മണൽ ലോറി ഇടിച്ച് അപകടമുണ്ടാക്കിയതിനെത്തുടര്‍ന്ന് യുവാവ് ‍ മരണപ്പെട്ട കേസില്‍ പ്രതിയായ ലോറി ഡ്രൈവർക്ക് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും തൃശ്ശൂര്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് രമേഷ്‍കുമാർ. എസ് ശിക്ഷ വിധിച്ചു. ലോറി ഡ്രൈവറായ പല്ലൂർ ദേശത്ത് മുരുക്കുകുഴിയിൽ പറമ്പയിൽ വീട്ടില്‍ ഹംസ മകന്‍ നിഷാദ്(42) എന്നയാളെയാണ് മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 4 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം പിഴത്തുക മരണപ്പെട്ടയാളുടെ Read More…

Court Death Kerala News

മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്

ഭാര്യ പിണങ്ങി പോയതിനു കാരണക്കാരെന്ന് ആരോപിച്ച് മാതാപിതാക്കളെ അടിച്ചു കൊലപെടുത്തിയ കേസില്‍ മകനായ അവിണിശ്ശേരി വില്ലേജിൽ ‍ ഏഴുകമ്പനി ദേശത്ത് കറുത്തേടത്ത് വീട്ടില്‍ രാമകൃഷ്ണൻ മകന്‍ പ്രദീപ് (50) എന്നവരെ ജീവപര്യന്തം തടവിനും 1,00,000/- രൂപ പിഴയടയ്ക്കുന്നതിനും തൃശ്ശൂര്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജയ പ്രഭു ശിക്ഷവിധിച്ചു. പിഴ തുക അടയ്ക്കാത്തപക്ഷം ഒരുവര്‍ഷം കഠിനതടവ് അനുഭവിക്കേണ്ടിവരും. 2021 സെപ്റ്റംബർ 7ന് പകല്‍‍ 5.30 മണിയ്ക്ക് ഏഴുകമ്പനിയിലുള്ള വീട്ടിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കറുത്തേടത്തുവീട്ടില്‍ രാമകൃഷ്ണൻ Read More…

Kerala News

ഫ്ലാറ്റിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

തൃശ്ശൂർ വെളിയന്നൂരിലെ അപ്പാർട്ട്മെൻ്റിൽ വെച്ച് യുവതിയെ കഴുത്ത് മുറിച്ചും കുത്തിയും കൊലപ്പെടുത്തി, സ്വർണാഭരണങ്ങളും 8,75,000/-രൂപയും കവര്‍ച്ച ചെയ്ത കേസിൽ ഒന്നാം പ്രതി തമിഴ്നാട് ട്രിച്ചി സ്വദേശി കറുപ്പയ്യ മകൻ പളനി സ്വാമിയെ (54വയസ്സ്) ജീവപര്യന്തം കഠിനതടവിനും , അതു കൂടാതെ വിവിധ വകുപ്പുകളിലായി 12 വര്‍ഷം കഠിനതടവിനും 9,00,000രൂപ പിഴയടക്കുന്നതിനും തൃശ്ശൂർ ഒന്നാം അഡീഷണൽ സെഷന്‍സ് ജഡ്ജ് കെ. കമനീസ് ശിക്ഷ വിധിച്ചു. 2018 ജൂലായ് 27ന് വൈകീട്ട് 4 മണിക്കാണ് നഗരത്തെ നടുക്കിയ സംഭവം നടന്നത്. Read More…

Death Kerala News

സുഹൃത്തിൻ്റെ പിതാവിനെ കുത്തി കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം

കിള്ളന്നൂര്‍ വില്ലേജ് കെല്‍ട്രോണ്‍ കോളനിയില്‍ താമസിക്കുന്ന തൊമ്മാന വിന്‍സെൻ്റിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു. വിൻസെൻ്റിൻ്റെ വീട്ടില്‍ അതിക്രമിച്ചു കയറി മകന്‍ വിബിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് വിൻസെൻ്റിന് കത്തി കൊണ്ട് കുത്തേറ്റത്. ഈ കേസില്‍ ഒന്നും രണ്ടും പ്രതികളായ ഒല്ലൂര്‍ പടവരാട് കരിവെച്ചന്‍കുഴി ജോസ്‍മണി മകന്‍ സിജോ എന്ന കുയിലൻ സിജോ 37 വയസ്സ്, എടക്കുന്നി പനയംപാടം അത്താണിക്കുഴിയില്‍ ഗോപി മകന്‍ നിശാന്ത് 39 വയസ്സ്, എന്നിവരെ ജീവപര്യന്തം Read More…

Kerala News

തമിഴ്നാട് സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

തമിഴ്നാട് സ്വദേശിയായ മുരുകന്‍ (35), എന്നയാളെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും, സുഹൃത്തായ രവിയെ മാരകമായി പരിക്കേല്പിക്കുകയും ചെയ്ത കേസില്‍ പ്രതിയായ തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കലസ്വാമി നാടാര്‍ മകന്‍ ഗോപാലകൃഷ്ണനെ (72 വയസ്സ്) ജീവപര്യന്തം തടവിനും, 25,000 രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ നാലാം അഡീഷണല്‍ ജില്ലാ ജഡ്ജ് അനില്‍ ടി. പി ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം 6 മാസം അധികത്തടവ് അനുഭവിക്കേണ്ടി വരും. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു കൊലപാതകം. 2013 ആഗസ്റ്റ് 8 ന് രാത്രി Read More…

Death Kerala Law News

സ്വർണത്തിനായി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ജീവപര്യന്തം തടവ്

തനിച്ചു താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയായ കൊച്ചുമകനും കടലശ്ശേരി ദേശത്ത് ഊമ്മൻപിള്ളി വീട്ടില്‍ തിലകന്‍ മകന്‍ ഗോകുൽ @ കണ്ണൻ 36 വയസ്സ് എന്നവരെ ജീവപര്യന്തം തടവിനും, അതിനു പുറമെ 12 വർഷം തടവിനും കൂടാതെ നാല് ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ കമനീസ് ശിക്ഷ വിധിച്ചു. തൃശ്ശൂര്‍ ജില്ലയിലെ വല്ലച്ചിറ വില്ലേജ് കടലാശ്ശേരിയില്‍ 2022 ഫെബ്രുവരി 25 ന് പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഊമ്മൻപിള്ളി Read More…

Kerala News

ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ജഡ്ജ് കെ എൻ പ്രശാന്ത് ആണ് ശിക്ഷ വിധിച്ചത്. കണ്ണൂർ തയ്യിലിലെ വിയാനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ശരണ്യയുടെ ആൺ സുഹൃത്ത് വലിയന്നൂർ സ്വദേശി നിധിനെ കോടതി വെറുതെ വിട്ടിരുന്നു. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ ക്രൂരകൊലപാതകം നടന്നത്. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ Read More…

Kerala News

മരോട്ടിച്ചാൽ റിജു വധം കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും 3.10 ലക്ഷം രൂപ പിഴയും

തൃശ്ശൂർ: സ്വകാര്യ ബസിന്റെ സർവീസ് സമയത്തെ ചൊല്ലിയുണ്ടായ തർക്കം ക്രൂരമായ ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും മൊത്തം 3,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ & സെഷൻസ് ജഡ്ജി കെ. കമനീസ് ആണ് വിധി പ്രസ്താവിച്ചത്. കേസിലെ രണ്ടാം പ്രതിയായ മാന്ദാമംഗലം സ്വദേശി വെട്ടിക്കുഴിച്ചാലിൽ ഔസേപ്പ് മകൻ ഷെറി (കുഞ്ഞുമോൻ–36), ആറാം പ്രതിയായ മരോട്ടിച്ചാൽ സ്വദേശി ഇഞ്ചിപറമ്പിൽ ചന്ദ്രൻ മകൻ പ്രകാശൻ (38), ഏഴാം പ്രതിയായ Read More…

Court Kerala News

മരോട്ടിച്ചാൽ റിജു വധം കേസ് പ്രതികൾ കുറ്റക്കാർ

മരോട്ടിച്ചാൽ രാഗം ജംഗ്ഷനിൽ സഹോദരന്മാരായ റിജുവിനെയും ബിജുവിനെയും ക്രൂരമായി ആക്രമിച്ച കേസിൽ, ഒല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2, 6, 7 പ്രതികൾ കുറ്റക്കാരാണെന്ന് തൃശൂർ ഒന്നാം നമ്പർ അഡീഷണൽ ജില്ലാ കോടതി വിധിച്ചു. ഷെറി (കുഞ്ഞുമോൻ), പ്രകാശൻ, അനൂപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2010-ൽ നടന്ന ഈ സംഭവത്തിൽ, ആക്രമണത്തിൽ റിജു കൊല്ലപ്പെടുകയും, സഹോദരനായ ബിജുവിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. കല്ലൂർ–മരോട്ടിച്ചാൽ റൂട്ടിലെ സ്വകാര്യ ബസ് സർവീസുമായി ബന്ധപ്പെട്ട തർക്കമാണ് കേസിന്റെ തുടക്കം. Read More…

Kerala News

മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍; രാത്രി ഒരുമണിക്ക് ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചിത്രപ്രിയയുടെ സുഹൃത്ത് അലനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ അലനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. മദ്യലഹരിയില്‍ ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. രാവിലെ പത്ത് മണിക്കാണ് ചിത്രപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. അതിനിടെ ഞായറാഴ്ച രാത്രി ഒരുമണിക്ക് ചിത്രപ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പൊലീസിന് Read More…