India International News Politics Sports

ഏഷ്യൻ ഗെയിംസിൽ മിക്സഡ് 4×400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്ക് വെള്ളി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിലെ മിക്സഡ് 4×400 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടിയ മനു ടി.എസ്., പൂവമ്മ എം.ആർ., വിശാൽ ടി.കെ., വിദ്യാ രാംരാജ് എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

താരങ്ങളുടെ വേഗവും മികച്ച ഏകോപനവും നിശ്ചയദാർഢ്യവും ആവേശകരമായ മത്സരത്തിന് വഴിയൊരുക്കിയെന്നും ഇന്ത്യൻ അത്‌ലറ്റിക്‌സിന് അഭിമാനകരമായ നേട്ടമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

താരങ്ങൾ വരും മത്സരങ്ങളിലും കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെയെന്ന് മോദി ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *