Culture Entertainment Kerala News Program

നാല് വർഷത്തിനുശേഷം യേശുദാസ് കേരളത്തിലേക്ക്, വയനാടിനായി ഗാനഗന്ധർവ്വൻറെ സാന്ത്വനഗാനം

തിരുവനന്തപുരം: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗാനഗന്ധർവ്വൻ യേശുദാസ് തിരികെ കേരളത്തിലേക്ക് എത്തുന്നു. കഴിഞ്ഞ നാല് വർഷങ്ങളായി അദ്ദേഹം അമേരിക്കയിലാണ് താമസിച്ചിരുന്നത്. ഇപ്പോൾ, അദ്ദേഹം സൂര്യഫെസ്റ്റിവലിൽ പങ്കെടുക്കാനായി കേരളത്തിൽ വരികയാണ്. സൂര്യഫെസ്റ്റിവലിന് ശേഷം യേശുദാസ് വിവിധ സംഗീത പരിപാടികളിലും പങ്കെടുക്കും. അദ്ദേഹത്തിന്റെ വരവിനെക്കുറിച്ച് സൂര്യ കൃഷ്ണമൂർത്തിയാണ് അറിയിച്ചത്. കൂടാതെ, ചെന്നൈയിലെ മാർഗഴി ഫെസ്റ്റിലും യേശുദാസ് കച്ചേരി അവതരിപ്പിക്കും.

2019-ൽ, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യേശുദാസ് അമേരിക്കയിലേക്ക് പോയത്. ഇതോടെ, അദ്ദേഹം പതിവായി പങ്കെടുക്കുന്ന സൂര്യഫെസ്റ്റിവലും മറ്റ് പരിപാടികളും അദ്ദേഹത്തിന്റെ അഭാവത്തിൽ നടത്തുകയായിരുന്നു. അമേരിക്കയിലായിരുന്നുവെങ്കിലും അദ്ദേഹം അവിടെ സംഗീത പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു.

അതേസമയം വയനാടിനായി യേശുദാസിൻറെ സാന്ത്വന ഗാനം ‘കേരളമേ പോരൂ’ എന്ന പേരിൽ ഇന്ന് പുറത്തിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസനിധിയ്ക്കായി സൃഷ്ടിച്ചതാണ് ഈ ഗാനം. റഫീക്ക് അഹമ്മദിൻറെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രമേശ് നാരായണനാണ്. യേശുദാസ്, അമേരിക്കയിൽ നിന്നാണ് ഈ ഗാനം പാടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ എം എ ബേബിക്ക് ഓഡിയോ സിഡി നൽകി ഗാനം പ്രകാശിപ്പിക്കും. മീഡിയ അക്കാദമി, സ്വരലയ എന്നിവരുടെ സഹകരണത്തോടെയാണ് ഗാനം നിർമ്മിച്ചത്. വീഡിയോയും പുറത്ത് വരും. ആശയം, ആവിഷ്‌കാരം ടി കെ രാജീവ് കുമാർ.

Leave a Reply

Your email address will not be published. Required fields are marked *