Business Economy India International Kerala News Politics science Technology

ലോകക്രമം മാറുന്നു; ഇന്ത്യയിൽ അരാജകത്വം സ്വപ്നം കാണുന്നവരുമുണ്ട്: പ്രധാനമന്ത്രി മോദി

ലോകം പുതിയ ക്രമത്തിനായി തിരയുമ്പോൾ ഇന്ത്യയിൽ ചിലർ അരാജകത്വമാണ് സ്വപ്നം കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ വിമർശിച്ച പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും പരോക്ഷ പരിഹാസമുയർത്തി. ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി വേൾഡ് സമ്മിറ്റ് 2026നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീഹരിക്കോട്ടയിൽ ഒരു വർഷം നടത്തുന്ന റോക്കറ്റ് വിക്ഷേപണങ്ങളെക്കാൾ കൂടുതൽ തവണ കോൺഗ്രസ് തങ്ങളുടെ നേതാവിനെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നും മോദി പരിഹസിച്ചു. മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾ എന്നിവയെ അഭിമുഖീകരിക്കാൻ Read More…

International News

“ഏഷ്യൻ സന്ദർശനത്തിനായി മാർപാപ്പ”

വത്തിക്കാൻ സിറ്റി: മാർപാപ്പയായ ശേഷം ഏറ്റവും ദൈർഘ്യമേറിയ യാത്രയ്ക്കായി ഫ്രാൻസിസ് മാർപാപ്പ ഏഷ്യയിലേക്ക് യാത്ര തിരിച്ചു. ഇൻഡോനേഷ്യ, പാപുവ ന്യൂ ഗിനി, കിഴക്കൻ തൈമൂർ, സിംഗപുർ എന്നിവയാണ് മാർപാപ്പയുടെ യാത്രാ ലക്ഷ്യങ്ങൾ. 13 വരെ നീളുന്ന ഈ സന്ദർശനത്തിന്റെ ആദ്യ ഭാഗം തിങ്കളും ചൊവ്വയും ദിവസങ്ങളിൽ ഇൻഡോനേഷ്യയിൽ നടക്കും. അനാരോഗ്യം കാരണം മാർപാപ്പ ഇപ്പോൾ വീൽചെയറിലാണ് യാത്ര ചെയ്യുന്നത്.