ന്യൂഡൽഹി: സ്‌കൂൾ വിദ്യാർത്ഥിനികൾക്കായി ആര്‍ത്തവ ശുചിത്വ നയം കേന്ദ്രം അംഗീകരിച്ചു. പുതിയ നയ പ്രകാരം, ആറു മുതല് 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകും. സ്കൂളുകളില്‍ പ്രത്യേകം ശുചിമുറി സൗകര്യവും ഉറപ്പാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ, വനിതാ ശിശുക്ഷേമ മന്ത്രാലയം നവംബര്‍ രണ്ടിന് നയം തയാറാക്കി. ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തുന്നതും മനോഭാവം മാറ്റാനുമാണ് പുതിയ നയത്തിന്റെ ലക്ഷ്യം.