നടപടി മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന് ഭക്ഷ്യ വിഷബാധ സംശയിക്കുന്ന കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടികൾ സ്വീകരിക്കും. പത്തനംതിട്ട Read More…
Tag: school children
ആര്‍ത്തവ ശുചിത്വ നയം കേന്ദ്രം അംഗീകരിച്ചു; സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ
ന്യൂഡൽഹി: സ്‌കൂൾ വിദ്യാർത്ഥിനികൾക്കായി ആര്‍ത്തവ ശുചിത്വ നയം കേന്ദ്രം അംഗീകരിച്ചു. പുതിയ നയ പ്രകാരം, ആറു മുതല് 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകും. സ്കൂളുകളില്‍ പ്രത്യേകം ശുചിമുറി സൗകര്യവും ഉറപ്പാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ, വനിതാ ശിശുക്ഷേമ മന്ത്രാലയം നവംബര്‍ രണ്ടിന് നയം തയാറാക്കി. ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തുന്നതും മനോഭാവം മാറ്റാനുമാണ് പുതിയ നയത്തിന്റെ ലക്ഷ്യം.