Uncategorized

യുനെസ്കോ പൈതൃക പട്ടികയിലേക്ക് ഇന്ത്യയിൽ നിന്ന് അഞ്ച് പുതിയ കേന്ദ്രങ്ങൾ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള അഞ്ച് പൈതൃക കേന്ദ്രങ്ങൾ കൂടി യുനെസ്കോയുടെ ലോക പൈതൃക താൽക്കാലിക പട്ടികയിൽ (Tentative List) ഇടം നേടി. ഇതോടെ പട്ടികയിലെ ഇന്ത്യൻ കേന്ദ്രങ്ങളുടെ എണ്ണം 78 ആയി.

മധ്യപ്രദേശിലെ ബാഗ് ഗുഹാചിത്രങ്ങൾ, ചമ്പൽ താഴ്‌വരയിലെ ക്ഷേത്രസമുച്ചയം, ഉദയഗിരി ഗുഹകൾ, ഗിന്നോർഗഡ് എന്നിവയും ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലുമായി വ്യാപിച്ചുകിടക്കുന്ന ‘സൈറ്റ്സ് ഓഫ് സത്യാഗ്രഹ’ എന്ന പരമ്പരാഗത അന്തർദേശീയ നിർദേശവുമാണ് പുതുതായി ഉൾപ്പെടുത്തിയത്.

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് ആഗോള അംഗീകാരം നേടുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *