ബി ജെ പി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റായി ചുമതലയേറ്റ ജസ്റ്റിൻ ജേക്കബ് മത മേലദ്ധ്യക്ഷന്മാരേയും സംന്യാസിവര്യന്മാരേയും മറ്റു പ്രമുഖ വ്യക്തിത്വങ്ങളെ സന്ദർശിച്ചു. ബി ജെപി ജില്ലാ ഓഫീസിൽ വച്ചു നടന്ന ചുമതലയേൽക്കൽ ചടങ്ങിനു ശേഷമായിരുന്നു സന്ദർശനം ചുമതലയേൽക്കൽ ചടങ്ങിൽ അഡ്വ കെ കെ അനീഷ് കുമാർ ജില്ലാ പ്രസിഡൻ്റിൻ്റെ ചുമതല അദ്ദേഹത്തിനു കൈമാറി. ചടങ്ങിൽ മുൻ സംസ്ഥാന പ്രസിഡൻ്റ കെ വി ശ്രീധരൻ മാസ്റ്റർ, സംസ്ഥാന സെട്ടറി എ നാഗേഷ്, മേഖലാ പ്രസിഡൻ്റ് അഡ്വ. രവികുമാർ ഉപ്പത്ത്, സുജയ് സേനൻ, റോഷൻ, ടോണി ചാക്കോള അനീഷ് ഇയ്യാൽ തുടങ്ങിയവർ പങ്കെടുത്തു.
ബി ജെ പി സിറ്റി ജില്ലാ പ്രസിഡൻ്റായി ചുമതലയേറ്റ ജസ്റ്റിൻ ജേക്കബ് തൃശ്ശൂർ ബിഷപ്പ് ഹൗസിലെത്തി ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സഹായ മെതാൻ ടോണി നീലങ്കാവിൽ പ എന്നിവരുടെ അനുഗ്രഹം തേടി. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സദ്ഭവാനന്ദ സ്വാമിയേയും ജസ്റ്റിൻ ജേക്കബ് സന്ദർശിച്ച് അനുഗ്രഹം തേടി. തുടർന്ന് ആർ എസ് എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ് പി എസ് ഈശ്വരനോയും സന്ദർശിച്ചു.
കേരളത്തിൻ്റെ സംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൻ്റെ വികസനം ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികൾ ബി ജെ പി മുന്നോട്ടു വയ്ക്കുന്നുണ്ട്. അതിനായി മത മേലദ്ധ്യക്ഷന്മാരും മറ്റു പ്രമുഖ വ്യക്തിത്ത്വങ്ങളുടയും പിന്തുണ ഉണ്ടാകണമെന്നും ജസ്റ്റിൻ ജേക്കബ് അഭ്യർത്ഥിച്ചു





