Kerala News

തൃശ്ശൂർ പൂരം സമാന്തര എക്സിബിഷൻ: ദേവസ്വം ബോർഡ് പിന്മാറണം-ജസ്റ്റിൻ ജേക്കബ്

പതിറ്റാണ്ടുകളായി നടന്നുവരുന്ന പൂരം എക്സിബിഷനു സമാന്തരമായി എക്സിബിഷൻ നടത്തുവാനുള്ള നീക്കത്തിൽ നിന്നും കൊച്ചിൻ ദേവസ്വം ബോർഡ് പിന്മാറണമെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. വർഷങ്ങളായി തൃശ്ശൂർ പൂരം എക്സിബിഷൻ സുഗമമായ നടത്തിപ്പിന് തടസ്സം നിൽക്കുന്ന വിധം നടപടികളുമായി മുന്നോട്ട് പോകുന്ന കൊച്ചിൻ ദേവസ്വം ബോർഡ്,സമാന്തര എക്സിബിഷൻ സംഘടിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. നിരന്തരമായി ഇടതുപക്ഷ സർക്കാരിൻ്റെ നേതൃത്വത്തിലുള്ള കൊച്ചിൻ ദേവസ്വം ബോർഡ് തൃശ്ശൂർ പൂരം നടത്തിപ്പിന് നേതൃത്വം നൽകുന്ന തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ പിടിച്ചെടുക്കാനുള്ള നീക്കം നടത്തിവരികയാണ്.

ഇത്തരം ഗൂഢ നടപടികളുടെ ഭാഗമായാണ് സമാന്തര എക്സിബിഷൻ. തൃശ്ശൂർ പൂരത്തിന്റെ നടത്തിപ്പിനുള്ള ധന സമാഹരണത്തിന് മുഖ്യ മാർഗമാണ് തൃശൂർ പൂരം എക്സിബിഷൻ.അതിനെ അട്ടിമറിക്കാനുള്ള നീക്കം കൊച്ചിൻ ദേവസ്വം ബോർഡും സർക്കാരും തുടരുകയാണെങ്കിൽ തൃശ്ശൂർ പൗരാവലിയെ മുൻനിർത്തി ശക്തമായ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് മുന്നറിയിപ്പ് നൽകി.അനാവശ്യ ഇടപെടലുകളിലൂടെ കഴിഞ്ഞ വർഷത്തെ പോലെ ഭരണ സ്വാധീനം ഉപയോഗിച്ച് പൂരം കലക്കുവാനുള്ള ഇടതു ഭരണം നേതൃത്വത്തിന്റെ ശ്രമങ്ങൾക്കെതിരെ ജനങ്ങൾ കരുതിയിരിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *