പാലക്കാട് : ഒബിസി മോർച്ച പാലക്കാട് വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശ്രീ നാരായണ ഗുരു ദേവ ജയന്തി ആഘോഷ ഭാഗമായി ഒറ്റപ്പാലം വാണിയംകുളം അമ്മയ്ക്കൊരുടം മാതൃ സദനത്തിൽ ചതയ ദിന സദ്യയും പുതുവസ്ത്ര വിതരണവും നടത്തി.ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഒ ബി സി മോർച്ച ജില്ലാ പ്രസിഡണ്ട് മോഹനൻ കല്ലേപ്പുളി അദ്ധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ പ്രസിഡണ്ട് പി. വേണുഗോപാൽ ചതയ ദിന സന്ദേശം നൽകി.


