ദില്ലി: ഗുജറാത്ത്, മണിപ്പൂർ, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം പ്രളയ ദുരിതാശ്വാസം ധനസഹായം പ്രഖ്യാപിച്ചു. ഗുജറാത്തിന് ₹600 കോടി, മണിപ്പൂരിന് ₹50 കോടി, ത്രിപുരയ്ക്ക് ₹25 കോടിയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്.
അതേസമയം, കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങൾക്ക് ധനസഹായം പിന്നീട് അനുവദിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വയനാട് അടക്കം ദുരിതബാധിത പ്രദേശങ്ങൾക്ക് സഹായം നൽകിയിട്ടില്ലെന്ന വിമർശനം ഉയരുന്നതിനിടയിലാണ് മൂന്ന് സംസ്ഥാനങ്ങൾക്ക് നേരിട്ടുള്ള സഹായം പ്രഖ്യാപിച്ചത്.
കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷം കേരളത്തിന് സഹായം നൽകുമെന്ന് കേന്ദ്രം ഉറപ്പുനൽകിയിരുന്നു. കൂടാതെ സംസ്ഥാന സർക്കാരിന്റെ വിശദമായ അപേക്ഷയും നിലവിൽ പരിഗണനയിലുണ്ട്.