തൃശൂർ ചേർപ്പ് എട്ടുമന പാടത്ത് തലയോട്ടിയും അസ്ഥി കഷ്ണങ്ങളും കണ്ടെത്തി. ഇന്ന് രാവിലെ പാടത്ത് ട്രാക്ടർ പൂട്ടാൻ പോയ കൃഷിപ്പണിക്കാരാണ് അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയത്. ഒന്നരമാസം മുമ്പ് കാണാതായ ആളുടെ എന്ന് സംശയിക്കുന്ന ട്രൗസറും, ചെരുപ്പും പോലീസ് കണ്ടെത്തിയുണ്ട്. ഇയാളുടെ ബന്ധുക്കളും, സുഹൃത്തുക്കളും സ്ഥലത്തെത്തി ഇവയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട് പോലീസ് പരിശോധന നടത്തുകയും ചെയ്തു.ഇയാളുടെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. തലയോട്ടിയും എല്ലുകളും ചെരിപ്പുകളും പാടത്ത് പലയിടത്തായാണ് കണ്ടെത്തിയത്. തലയോട്ടിയും അസ്ഥി കഷ്ണങ്ങളും ഇവിടെ കൊണ്ടു ഉപേക്ഷിച്ചിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.




