കൽപ്പറ്റ: വന്യജീവി ആക്രമണങ്ങൾ തടയാൻ സർക്കാർ നടപടിയെടുക്കാത്ത നിലപാടിൽ പ്രതിഷേധിച്ച് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണിവരെയാണ് ഹർത്താൽ. യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. അതേസമയം, ബസുടമകളും വ്യാപാരികളും ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും ബസ് പ്രവർത്തനം നിലനിർത്തുമെന്നും Read More…
Tag: harthal
ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം;കോഴിക്കോട് നാളെ കോൺഗ്രസ് ഹർത്താൽ
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പ്രതിഷേധിച്ച് നാളെ കോഴിക്കാട് ജില്ലയിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെ 12 മണിക്കൂറാണ് ഹര്‍ത്താല്‍. അവശ്യസേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കെ പ്രവീൺ കുമാർ അറിയിച്ചു. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടാകുകയും, പൊലീസ് നടപടിയിലും സി.പി.എം.യുടെ അതിക്രമത്തിലും പ്രതിഷേധിച്ച് കോൺഗ്രസ്സ് ഹർത്താലിന് ആഹ്വാനം ചെയ്തതായി പറയുന്നു. ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ, Read More…
19-ന് വയനാട്ടിൽ എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ
രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഹർത്താൽ വയനാട്: ചൂരല്‍മല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പുനരധിവാസ വിഷയത്തിൽ നവംബർ 19-ന് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. ഹർത്താൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ തുടരും. കേന്ദ്ര-സംസ്ഥാന സർക്കാരുകളെതിരെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്യുമ്പോൾ, കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പുനരധിവാസം നീളുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് എംഎൽഎ ടി. സിദ്ദിഖ് അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിന്റെ സമീപനം നിഷേധാത്മകമാണെന്നും അദ്ദേഹം Read More…
കണ്ണൂർ എഡിഎം മരണത്തിൽ പ്രതിഷേധിച്ച് നാളെ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താൽ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ (16-10-2024) രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന ആവശ്യത്തിലാണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നീളുന്ന ഹർത്താലിൽ അവശ്യ സർവീസുകളും വാഹനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ദിവ്യ ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിൽ എത്തി ഉദ്യോഗസ്ഥനെ അപമാനിച്ചുവെന്നും അത് ആത്മഹത്യാ പ്രേരണയായി എന്നുമാണ് ബിജെപിയുടെ ആരോപണം.



