തിരുവനന്തപുരം: പ്രമുഖ മലയാള നാടകപ്രവർത്തകനും എഴുത്തുകാരനും സംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നടരാജ കൃഷ്ണമൂർത്തിയെന്നാണ് യഥാർത്ഥ പേര്. നാടകവേദിയിലും ലൈറ്റ് ആൻഡ് സൗണ്ട് അവതരണങ്ങളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കലാകാരനായിരുന്നു സൂര്യ കൃഷ്ണമൂർത്തി. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനായ അദ്ദേഹം, 1977ൽ തിരുവനന്തപുരത്ത് ആരംഭിച്ച പ്രശസ്തമായ സൂര്യ ഫെസ്റ്റിവലിന്റെ നേതൃത്വത്തിലൂടെ രാജ്യാന്തര തലത്തിലും ശ്രദ്ധ നേടി. എഞ്ചിനീയറിങ് ബിരുദധാരിയായിരുന്ന സൂര്യ കൃഷ്ണമൂർത്തി 1972ലാണ് ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. Read More…

