Kerala News

മാലിന്യ സംസ്‌കരണത്തിന് പുതിയ പദ്ധതികൾ നടപ്പിലാക്കും: മന്ത്രി എം ബി രാജേഷ്

മാലിന്യ സംസ്‌കരണത്തിനായി സംസ്ഥാനത്ത്  പുതിയ പദ്ധതികൾ നടപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഖരമാലിന്യ സംസ്‌കരണത്തിനായി 6 ആർ ഡി എഫ് പ്ലാന്റുകളും സാനിറ്ററി മാലിന്യ സംസ്‌കരണത്തിന് സാനിറ്ററി ഇൻസിനറേറ്റർ പ്ലാന്റുകളും ജൈവ മാലിന്യ സംസ്‌കരണത്തിന് 7 സിബിജി പ്ലാന്റുകളും നിർമ്മിക്കും. മാലിന്യമുക്ത സംസ്‌കാരം വളർത്തിയെടുക്കുന്നതിനായി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുമെന്നും സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. പുനരുപയോഗം സാധ്യമല്ലാത്ത അജൈവ മാലിന്യങ്ങൾ പൊടിച്ച് ബെയിൽ ചെയ്ത് ആർ ഡി Read More…

Kerala News

മാലിന്യം ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നം: മന്ത്രി എം.ബി. രാജേഷ്

 മാലിന്യ പ്രശ്‌നം കേവലം പരിസ്ഥിതി പ്രശ്‌നം മാത്രമല്ല, ഗുരുതരമായൊരു പൊതുജനാരോഗ്യ പ്രശ്‌നം കൂടിയാണെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി  എം.ബി. രാജേഷ് പറഞ്ഞു. ഇ-മാലിന്യ ശേഖരണ ഡ്രൈവിന്റെ സംസ്ഥാനതല ഉദ്ഘാടനം അമരവിളയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട് വൃത്തിയില്ലാത്തതും ജീവിക്കാൻ കഴിയാത്തതുമായ ഇടങ്ങളായി മാറരുത്. 2024-25 വർഷത്തിൽ സംസ്ഥാനത്ത് 66,166 ടൺ മാലിന്യമാണ് ഹരിതകർമ്മ സേന ശേഖരിച്ചത്. ഈ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചിരുന്നെങ്കിൽ സ്ഥിതി എത്ര അപകടകരമാകുമായിരുന്നു എന്ന് ചിന്തിക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഈ മാതൃക പഠിക്കുന്നതിന് ബംഗാളിൽ നിന്നുള്ള Read More…

Kerala News

പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയൽ: 30.67 ലക്ഷം രൂപ പിഴചുമത്തി

സംസ്ഥാനത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്‌സാപ്പ് സംവിധാനത്തിലൂടെ ലഭിച്ച പരാതികളിൻമേൽ വിവിധ തദ്ദേശസ്ഥാപനങ്ങൾ മേയ് 17 വരെ 30.67 ലക്ഷം രൂപ പിഴചുമത്തി. 14,50,930 രൂപ ഇതിനകം ഈടാക്കി. ഇത്തരം പരാതികൾ അറിയിക്കാനുള്ള ‘സിംഗിൾ വാട്‌സാപ്പ്’ സംവിധാനം നിലവിൽ വന്നശേഷം സംസ്ഥാനത്തെ വിവിധഭാഗങ്ങളിൽ നിന്നായി 7,921 പരാതികളാണ് ഇതുവരെ ലഭിച്ചത്. അതിൽ  കുറ്റക്കാരെ തിരിച്ചറിയാനുള്ള വിവരങ്ങൾ ഉള്ള 4,772 പരാതികൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കുകയും 3,905 പരാതികൾ തീർപ്പാക്കുകയും ചെയ്തു. നിയമലംഘനം  നടത്തിയവരിൽ നിന്നും ഈടാക്കിയ പിഴയുടെ നിശ്ചിത ശതമാനം പരാതി സമർപ്പിച്ചവർക്കുള്ള പാരിതോഷികമായും നല്കും. ഇതിനകം 37 പേർക്കുള്ള പാരിതോഷികമായി 21,750 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ നിയമലംഘനം Read More…

Kerala News

സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം 30ന് : മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം മാർച്ച് 30ന് നടക്കുമെന്ന് മന്ത്രി എം ബി രാജേഷ് സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നിർദേശിച്ച നിബന്ധനകൾ എല്ലാം കൈവരിച്ച് 126 ഗ്രാമപഞ്ചായത്തുകളും 13 മുൻസിപ്പാലിറ്റികളും മാലിന്യമുക്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി ഇതിനകം തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 8337 മാലിന്യമുക്ത വാർഡുകളുടെ പ്രഖ്യാപനവും പൂർത്തിയായി. പദവി കൈവരിച്ച ഹരിത സ്‌കൂളുകൾ, കോളേജുകൾ, ടൗണുകൾ, മാർക്കറ്റ്, അയൽക്കൂട്ടങ്ങൾ, ടൂറിസംകേന്ദ്രം, ഓഫീസുകൾ തുടങ്ങിയ പ്രഖ്യാപനങ്ങളും നടന്നുവരുന്നു. ഏപ്രിൽ 5 നകം ജില്ലാതല പ്രഖ്യാപനങ്ങളും ഇതിന്റെ തുടർച്ചയായി നടക്കും. സ്റ്റാറ്റസ് റിപ്പോർട്ട് അവതരണങ്ങൾ, വിവിധ വിഭാഗങ്ങളിലെ അവാർഡ് വിതരണം, മികച്ച മാതൃകകളുടെ Read More…

Kerala News

പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കും; 30% പുനരുപയോഗ നയം നടപ്പിലാക്കാന്‍ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ പുതിയ നയം നടപ്പിലാക്കുന്നു. പരിസ്ഥിതി മലിനീകരണത്തിന് ഉത്തരവാദികളായ ഉൽപാദകരിൽ നിന്ന് പിഴ ഈടാക്കൽ അടക്കമുള്ള നടപടികൾ വേഗത്തിലാക്കുന്നതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (KSPCB) അറിയിച്ചു. KSPCB കണക്കുകൾ പ്രകാരം, 345 ബ്രാൻഡ് ഉടമകൾ, ഉൽപാദകർ, ഇറക്കുമതിക്കാർ എന്നിവർ ഇതിനകം EPR പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം, 2025 ഏപ്രിൽ 1 മുതൽ PET ബോട്ടിലുകൾ നിർമിക്കാൻ 30% പുനരുപയോഗിച്ച Read More…

Kerala News

മാലിന്യസംസ്‌കരണത്തിൽ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും അവാർഡ് നൽകും: മന്ത്രി എം.ബി. രാജേഷ്

മാലിന്യ സംസ്‌കരണത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്തുകൾക്കും നഗരസഭകൾക്കും അവാർഡ് നല്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണവകുപ്പും ശുചിത്വമിഷനും ശുചിത്വ – മാലിന്യ സംസ്‌കരണരംഗത്തെ വിവിധ സർക്കാർ ഏജൻസികളും ചേർന്ന് സംഘടിപ്പിക്കുന്ന ‘വൃത്തി 2025’  – ക്ലീൻ കേരള കോൺക്ലേവിന്റെ ലോഗോ, വെബ് സൈറ്റ്, പ്രാഥമിക ബ്രോഷർ എന്നിവയുടെ പ്രകാശനം കണ്ണൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.  സംസ്ഥാനത്തെ 1034 തദ്ദേശഭരണസ്ഥാപനങ്ങളുടെയും പങ്കാളിത്തം അന്തർദേശീയ കോൺക്ലേവിൽ ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശഭരണസ്ഥാപനങ്ങളുടെ മികച്ച മാതൃകകളും Read More…

Kerala News

മാലിന്യ നിർമാർജനത്തിൽ ഉത്തരവാദിത്ത സമൂഹമായി മാറണം : മന്ത്രി എം ബി രാജേഷ്

മാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കുന്നതിന് സർക്കാർ വകുപ്പുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുമ്പോൾ സമൂഹം ഉത്തരവാദിത്തം കാട്ടണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഉത്തരവാദിത്ത ബോധമില്ലാതെ മാലിന്യം വലിച്ചെറിയുന്ന സമീപനത്തിനും മനോഭാവത്തിനും മാറ്റം ഉണ്ടാകണം. ഇക്കാര്യത്തിൽ അലംഭാവംകാട്ടിയാൽ പിഴയും ശിക്ഷയുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്ത ഹരിത എക്സൈസ് ഓഫീസ് തീവ്രയത്ന  പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എക്സൈസ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകമായിരുന്നു അദ്ദേഹം. ദേശീയ സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 ന് Read More…

Kerala News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റിതല അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഓഡിറ്റിംഗ് ആരംഭിച്ചു

കേരള സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റും തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും സംയുക്തമായി സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി തല അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഓഡിറ്റിംഗ് ആരംഭിച്ചു. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ കീഴിൽ സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്‌കൂളുകളിലും കോളേജുകളിലുമായി പ്രവർത്തിക്കുന്ന ഭൂമിത്രസേന ക്ലബ്ബുകൾ മുഖേനയാണ് ഓഡിറ്റിംഗ് നടത്തുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 108 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ഓഡിറ്റിംഗ് നടത്തുന്നത്. തിരഞ്ഞെടുത്ത Read More…

Kerala News

ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം : വിവരശേഖരണം തുടങ്ങും

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താം. ഇതിനായുള്ള സർവേ ജനുവരി 6 മുതൽ 12 വരെ നടക്കും.  ജൈവമാലിന്യ പരിപാലനത്തിൽ പരമാവധി ഉറവിട സംസ്കരണം ഉറപ്പാക്കുക, സാധ്യമാകാത്ത സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി തലത്തിൽ ജൈവമാലിന്യ സംസ്കരണ സംവിധാനം സജ്ജീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിവരശേഖരണം നടത്തുന്നത്. സംസ്ഥാനത്താകെ ഏകദേശം 1,50,000 പേർ വിവരശേഖരണത്തിന്റെ ഭാഗമാകും.  ഹരിതകർമ്മസേന, കുടുംബശ്രീ എ ഡി എസ്, സി ഡി എസ്, ഓക്സിലറി Read More…

Kerala News

വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിനു തുടക്കമായി മാലിന്യം വലിച്ചെറിഞ്ഞാൽ കനത്തപിഴ – മന്ത്രി എം.ബി. രാജേഷ്

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്നു തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇതിനായുള്ള ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മാലിന്യമുക്തമാകുന്നതിന് ആദ്യം വേണ്ടത് വലിച്ചെറിയൽ മുക്തമാകുകയാണ്. നമ്മുടെ നാട് പലതിലും മാതൃകയാണെങ്കിലും ഇക്കാര്യത്തിൽ അങ്ങനെയല്ല. കുടിവെള്ളക്കുപ്പിയോ ഭക്ഷണാവശിഷ്ടങ്ങളോ പേപ്പറുകളോ കവറുകളോ എന്തും ആവശ്യംകഴിയുന്ന ഉടനേ വലിച്ചെറിയുക Read More…