Kerala News Politics

കേരള നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി രംഗത്ത്. 47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, ബേപ്പൂരില്‍ അഡ്വ. കെപി പ്രകാശ് ബാബു, കാട്ടാക്കടയില്‍ പികെ കൃഷ്ണ ദാസ്, കഴക്കൂട്ടത്ത് വി മുരളീധരന്‍ മത്സരിക്കും. തൃശൂരില്‍ പത്മജ വേണുഗോപാലും ഒറ്റപ്പാലത്ത് മേജര്‍ രവിയുമാണ് ബിജെപിയെ പ്രതിനിധീകരിച്ച് അങ്കത്തിനിറങ്ങുന്നത്.

ബിജെപി പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടിക

1. മഞ്ചേശ്വരം- കെ. സുരേന്ദ്രൻ

2. ഉദുമ- മനുലാൽ മേലോത്ത്

3. കാഞ്ഞങ്ങാട്- ബൽരാജ് എം

4. പയ്യന്നൂർ-എപി ഗംഗാധരൻ

5. അഴിക്കോട്- കെകെ വിനോദ് കുമാർ

6. കണ്ണൂർ- സി രഘുനാഥ്

7. മാനന്തവാടി- പി ശ്യാംരാജ്

8. സുൽത്താൻ ബത്തേരി- കവിത എ എസ്

9. വടകര- അഡ്വ. കെ ദിലീപ്

10. കുറ്റ്യാടി- രാമദാസ് മണലേരി

11. നാദാപുരം- സിപി വിപിൻ ചന്ദ്രൻ

12. കൊയിലാണ്ടി- സിആർ പ്രഫുൽ കൃഷ്ണൻ

13. പേരാമ്പ്ര- എം മോഹനൻ മാസ്റ്റർ

14. ബാലുശ്ശേരി- സിപി സതീശൻ

15. എലത്തൂർ-ടി ദേവദാസ്

16. കോഴിക്കോട് നോർത്ത്- നവ്യ ഹരിദാസ്

17. കോഴിക്കോട് സൌത്ത്- ടി രനീഷ്

18. ബേപ്പൂർ- അഡ്വ. കെ പി പ്രകാശ് ബാബു

19. കുന്ദമംഗലം- വികെ സജീവൻ

20. ഷൊർണൂർ- ശങ്കു ടി ദാസ്

21. ഒറ്റപ്പാലം- മേജർ രവി

22. മലമ്പുഴ- സി കൃഷ്ണകുമാർ

23. പാലക്കാട്- ശോഭ സുരേന്ദ്രൻ

24. ചേലക്കര- കെ ബാലകൃഷ്ണൻ

25. മണലൂർ- അഡ്വ. കെകെ അനീഷ് കുമാർ

26. തൃശൂർ- പത്മജ വേണുഗോപാൽ

27. ഇരിഞ്ഞാലക്കുട- സന്തോഷ് ചേരകുളം

28. ദേവികുളം-എസ് രാജേന്ദ്രൻ

29. പാല- ഷോൺ ജോർജ്

30. വൈക്കം- കെ അജിത്ത്

31. കാഞ്ഞിരപ്പള്ളി- അഡ്വ. ജോർജ് കുര്യൻ

32. പൂഞ്ഞാർ- പി.സി ജോർജ്

33. അമ്പലപ്പുഴ- അരുൺ അനിരുദ്ധൻ

34. ഹരിപാട്- സന്ദീപ് വചസ്പതി

35. ചെങ്ങന്നൂർ- എംവി ഗോപകുമാർ

36. തിരുവല്ല- അനൂപ് ആൻ്റണി ജോസഫ്

37. കരുനാഗപ്പള്ളി- വിഎസ് ജിതിൻ ദേവ്

38. കുന്നത്തൂർ- രാജി പ്രസാദ്

39. കൊട്ടാരക്കര- ആർ രശ്മി

40. ചാത്തന്നൂർ- ബി.ബി ഗോപകുമാർ

41. ആറ്റിങ്ങൽ – അഡ്വ. പി സുധീർ

42. നെടുമങ്ങാട്- യുവരാജ് ഗോകുൽ

43. കഴക്കൂട്ടം- വി. മുരളീധരൻ

44.വട്ടിയൂർക്കാവ് – ആർ ശ്രീലേഖ

45. നേമം-രാജീവ് ചന്ദ്രശേഖർ

46. പാറശ്ശാല- അഡ്വ. ഗിരീഷ് നെയ്യാർ

47. കാട്ടാക്കട- പികെ കൃഷ്ണദാസ്

Leave a Reply

Your email address will not be published. Required fields are marked *