കാസർകോട്: അതിതീവ്രമഴയ്ക്കുള്ള സാധ്യതയെ തുടർന്ന് കാസർകോട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കുംഅവധി ബാധകമാണ്. എന്നാൽ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കു അവധി ബാധകമല്ല.
കാലാവസ്ഥ വകുപ്പ് കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെയെങ്കിലും മഴയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷ, എന്നാൽ ജാഗ്രത തുടരുന്നുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.
ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഇന്ന് റെഡ് അലർട്ട് നിലനിൽക്കുന്നു.