Kerala News

അതിതീവ്രമഴ: കാസർകോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി

കാസർകോട്: അതിതീവ്രമഴയ്ക്കുള്ള സാധ്യതയെ തുടർന്ന് കാസർകോട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കുംഅവധി ബാധകമാണ്. എന്നാൽ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കു അവധി ബാധകമല്ല. കാലാവസ്ഥ വകുപ്പ് കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെയെങ്കിലും മഴയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷ, എന്നാൽ ജാഗ്രത തുടരുന്നുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ സംസ്ഥാനത്തിന്റെ Read More…

Kerala News

അതിതീവ്ര മഴയ്ക്ക് സാധ്യത; തീര്‍ഥാടകര്‍ക്ക് പമ്പാനദിയില്‍ ഇറങ്ങുന്നതിന് നിരോധനം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തീര്‍ഥാടകര്‍ പമ്പാനദിയില്‍ ഇറങ്ങുന്നതിനും കുളിയ്ക്കുന്നതിനും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകേന്ദ്രവും വിവിധ വകുപ്പുകളും സജ്ജമാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പമ്പയിലെ ജലനിരപ്പ് ക്രമീകരിച്ചു. ത്രിവേണി, ആറാട്ടുകടവ് തടയണകളില്‍ 30 സെന്റീമീറ്റര്‍ വീതം ജലനിരപ്പ് കുറച്ചു.നേരത്തെ അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടിരുന്നു.

India News

ദുരിതപ്പെയ്ത്ത് തുടരുന്നു: തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 9 മരണം, ഫിൻജാൽ ന്യൂനമർദ്ദമാകുന്നു

ആഞ്ഞടിച്ച ഫിൻജാൽ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതേസമയം, തമിഴ്നാടിന്റെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും കനത്ത മഴ ജനജീവിതം താറുമാറാക്കുകയാണ്. മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്നാടിലും പുതുച്ചേരിയിലുമായി 9 പേർ മരണപ്പെടുകയും നിരവധി പേർ ദുരിതമനുഭവിക്കുകയും ചെയ്തു. പുതുച്ചേരിയിൽ റെക്കോർഡ് മഴ പെയ്തതോടെ നിരവധി വീടുകളും പ്രധാന ബസ് ഡിപ്പോയും വെള്ളത്തിൽ മുങ്ങി. സബ് സ്റ്റേഷനുകളിലേക്കും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധം നിലച്ചത് പുനഃസ്ഥാപിക്കാനായുള്ള ശ്രമങ്ങൾ കടുത്ത വെല്ലുവിളിയാകുന്നു. Read More…