സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തീര്‍ഥാടകര്‍ പമ്പാനദിയില്‍ ഇറങ്ങുന്നതിനും കുളിയ്ക്കുന്നതിനും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകേന്ദ്രവും വിവിധ വകുപ്പുകളും സജ്ജമാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പമ്പയിലെ ജലനിരപ്പ് ക്രമീകരിച്ചു. ത്രിവേണി, ആറാട്ടുകടവ് തടയണകളില്‍ 30 സെന്റീമീറ്റര്‍ വീതം ജലനിരപ്പ് കുറച്ചു.നേരത്തെ അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടിരുന്നു.
Related Articles
പ്രധാനമന്ത്രി 15 നും 19നും കേരളത്തിൽ: കെ.സുരേന്ദ്രൻ
പാലക്കാട്: ലോകസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീണ്ടും കേരളത്തില്‍ സന്ദർശനം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഈമാസം 15ന് പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പതിനായിരങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. 19ന് പാലക്കാട് നടക്കുന്ന റോഡ്ഷോയില്‍ അദ്ദേഹം പങ്കെടുക്കും. 19ന് രാവിലെ 10ന് പാലക്കാട് ഗവ.മോയന്‍ സ്കൂള്‍ പരിസരത്ത് നിന്ന് കോട്ടമൈതാനം അഞ്ചുവിളക്ക് വരെയാണ് റോഡ്ഷോ.ഗവ.മോയന്‍ സ്കൂള്‍ മുതല്‍ സ്റ്റേഡിയം സ്റ്റാന്‍ഡ് വരെയും പരിഗണനയിലുണ്ട്. നേരത്തെ 15ന് പാലക്കാടും, Read More…
ഗുരുവായൂരിൽ ഡിസംബർ 13 ന് നാരായണീയ ദിനം
ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠ, അക്ഷര ശ്ലോകമൽസരങ്ങൾ നവംബർ 9,10 തീയതികളിൽ നടക്കും.നാരായണീയം ദശക പാഠ അക്ഷരശ്ലോക മൽസരങ്ങൾ നവംബർ 9, 10 തീയതികളിൽ.ഡിസംബർ 13നാണ് ഇത്തവണ നാരായണീയ ദിനം.ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് ദശക പാഠമൽസരങ്ങൾ. നവംബർ 9 ന് രാവിലെ 9 മണി മുതൽ എൽ.പി, യുപി, എച്ച്.എസ് വിഭാഗം ദശക പാഠ മത്സരങ്ങൾ നടക്കും. എച്ച്.എസ്.വിഭാഗത്തിൻ്റെ അക്ഷരശ്ശോക മൽസരവും അന്നേദിവസം നടക്കും. നവംബർ പത്തിന് രാവിലെ Read More…
സിദ്ദിഖിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനില്ല: മന്ത്രി പി. രാജീവ്
നടൻ സിദ്ദിഖിനെതിരായ ബലാത്സംഗ കേസ് സംബന്ധിച്ച സാഹചര്യത്തിൽ സർക്കാർ ഇടപെടുന്നതിൽ താൽപ്പര്യമില്ലെന്ന് നിയമവകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സിദ്ദിഖിനെ സംരക്ഷിക്കേണ്ട ഒരുതരം ഉത്തരവാദിത്വവും സർക്കാരിനില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സുപ്രീം കോടതി കഴിഞ്ഞ ദിവസം സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കോടതി 14 ദിവസത്തേക്കാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. നേരത്തെ, ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു, പക്ഷേ സുപ്രീം കോടതിയുടെ വിധിക്ക് ശേഷമാണ് അദ്ദേഹം ഒളിവ് അവസാനിപ്പിച്ചത്.