Kerala News

ക്ഷേമ പെൻഷൻ തട്ടിപ്പ്: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യല്‍ ഓഡിറ്റ് പരിശോധന

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പുകൾക്ക് തടയിടാൻ സംസ്ഥാന സർക്കാർ സോഷ്യല്‍ ഓഡിറ്റിംഗ് നടത്താൻ തീരുമാനിച്ചു. അനർഹർ ക്ഷേമ പെൻഷൻ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചതിനെ തുടർന്നാണ് ഈ നടപടി.

തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ, എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റിംഗ് സൊസൈറ്റിയുടെ സേവനം പ്രയോജനപ്പെടുത്തും. വാർഡ് അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ വിവരങ്ങൾ പുനഃപരിശോധിക്കും.

ആദ്യ ഘട്ടത്തിൽ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാര്‍ക്ക് ഡാറ്റാബേസിൽ നിന്ന് ശേഖരിച്ച് പരിശോധിക്കും. പരിശോധനയുടെ ഭാഗമായി ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതും പരിഗണനയിലാണ്.

തട്ടിപ്പിൽ പങ്കാളികളായവർക്കെതിരെ വകുപ്പ് തല നടപടി വേഗത്തിൽ ആരംഭിക്കാനാണ് തീരുമാനമായത്. ധനവകുപ്പ്, ക്ഷേമ പെൻഷൻ ലഭിക്കുന്നവരുടെ പട്ടിക ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറി, വിശദീകരണം തേടിയതിന് ശേഷം നടപടികൾ ആരംഭിക്കും.

ഇ-മെയിൽ, കത്തുകൾ എന്നിവയിലൂടെ നിരവധി പരാതികൾ ലഭിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ ഓഡിറ്റ് പരിശോധനയ്ക്ക് തീരുമാനമായത്. തദ്ദേശ സ്ഥാപനങ്ങൾക്കായി പരാതി കൈമാറി, വിശദമായ പരിശോധനയ്ക്ക് ശേഷം കർശന നടപടികൾ കൈക്കൊള്ളുമെന്ന് സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *