തിരുവനന്തപുരം: പാചകവാതക വിലയിൽ വീണ്ടും വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപ 50 പൈസ വർധിപ്പിച്ച് പുതിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഗാർഹിക പാചകവാതക വിലയിൽ മാറ്റമില്ല.
തുടർച്ചയായ അഞ്ചാം മാസമാണ് എണ്ണ കമ്പനികൾ പാചകവാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 173.5 രൂപ ആണ് കൂട്ടിയത്. നവംബർ മാസത്തിൽ മാത്രം 62 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്.
വില വർധനയോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപ ആയി ഉയർന്നു.വിലക്കയറ്റം ചെറുകിട വ്യാപാരികളെയും ഹോട്ടൽ മേഖലയെയും ഏറെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.





