India News

പാചക വാതക വില കുറച്ചു; രണ്ടുമാസത്തിനിടെ 85 രൂപയുടെ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ നിരക്കില്‍ എണ്ണ വിതരണ കമ്പനികള്‍ 51.50 രൂപയുടെ കുറവാണ് വരുത്തിയത്. ഓഗസ്റ്റ് 31 ന് അര്‍ധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. അതേസമയം 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചത് ഹോട്ടലുകള്‍ക്കും ചെറുകിട ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റുകള്‍ക്കും ആശ്വാസമാകും. കഴിഞ്ഞ മാസവും എണ്ണ വിതരണ കമ്പനികള്‍ 19 Read More…

India News

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; വാണിജ്യ എല്‍പിജി ഏപ്രില്‍ 1 മുതല്‍ കുറഞ്ഞ നിരക്കില്

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. ഏപ്രില്‍ 1 മുതലാണ് വില കുറവ് പ്രാബല്യത്തില്‍ വരുന്നത്. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 41 രൂപ കുറച്ചു. പുതുക്കിയ നിരക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന് 1,762 രൂപയായിരിക്കും വില. നേരത്തെ, മാര്‍ച്ച് 1 ന് 6 രൂപ വര്‍ധനയുണ്ടായിരുന്നുവെങ്കിലും ഫെബ്രുവരിയില്‍ 7 രൂപയുടെ കുറവുമുണ്ടായിരുന്നു. അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വിലമാറ്റങ്ങളും മറ്റു സാമ്പത്തിക ഘടകങ്ങളും Read More…

Kerala News

പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 16 രൂപ 50 പൈസ വർധന

തിരുവനന്തപുരം: പാചകവാതക വിലയിൽ വീണ്ടും വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപ 50 പൈസ വർധിപ്പിച്ച് പുതിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഗാർഹിക പാചകവാതക വിലയിൽ മാറ്റമില്ല. തുടർച്ചയായ അഞ്ചാം മാസമാണ് എണ്ണ കമ്പനികൾ പാചകവാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 173.5 രൂപ ആണ് കൂട്ടിയത്. നവംബർ മാസത്തിൽ മാത്രം 62 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. വില വർധനയോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപ ആയി ഉയർന്നു.വിലക്കയറ്റം Read More…