India Kerala

വിശുദ്ധ ഇഗ്നേഷ്യസ് ലയോള അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

ദൈവാലയത്തിൽ വച്ച് നടന്ന വിശുദ്ധ ഇഗ്നേഷ്യസ് അനുസ്മരണ പ്രഭാഷണത്തിനു ശേഷം സി എൽ സി അംഗങ്ങൾ വിശുദ്ധന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മതബോധനത്തിൽ എസിസിയിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സീനിയർ സി എൽ സി ആദരിച്ചു. തൃശ്ശൂർ ജില്ലാ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ഹോമിയോപ്പതിക്ക് മെഡിക്കൽ ക്യാമ്പ് ഡയറക്ടർ ഫാദർ പോൾ പിണ്ടിയൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് വികാരി ഫാദർ ആൻറണി ചിറ്റലപ്പിള്ളി, ട്രസ്റ്റി ജെൻസൻ ജോസ് കാക്കശ്ശേരി, ഷാബു ടി പി ,ഡോക്ടർ പ്രിയ, ഡോക്ടർ അമൃത, സീനിയർ സി എൽ സി പ്രസിഡൻറ് പ്രിൻസ് മേനാച്ചേരി, ബാബു അതിയുന്തൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *