ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റെറി ഓർപോയുമായി ഓസ്ലോയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
വ്യാപാരം, സാങ്കേതിക വിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളാണ് നേതാക്കൾ ചർച്ച ചെയ്തത്. ആഗോള വെല്ലുവിളികൾക്കിടയിലും ഇരുരാജ്യങ്ങളുടെയും വ്യാപാരം സ്ഥിരതയോടെ വളരുന്നതിൽ സംതൃപ്തി രേഖപ്പെടുത്തിയ നേതാക്കൾ 2030ഓടെ വ്യാപാരം ഇരട്ടിയാക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ചു.
ഫിൻലാൻഡിലെ സാങ്കേതിക രംഗത്തിൻ്റെ വളർച്ചയിൽ ഇന്ത്യൻ പ്രൊഫഷണലുകൾ നൽകിയ സംഭാവനയെ ഫിൻലാൻഡ് അഭിനന്ദിച്ചു.
2026 സെപ്റ്റംബറിൽ ഗാന്ധിനഗറിൽ നടക്കുന്ന വേൾഡ് സർകുലർ ഇക്കണോമിക് ഫോറത്തിന് ഇന്ത്യയും ഫിൻലാൻഡും സംയുക്തമായി ആതിഥേയത്വം വഹിക്കുമെന്നും നേതാക്കൾ അറിയിച്ചു.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ വേഗത്തിൽ നടപ്പിലാക്കേണ്ടതിൻ്റെ ആവശ്യകതയും നേതാക്കൾ ചർച്ച ചെയ്തു.





