ഫിലിപ്പീൻസിലെ മനിലയിലുള്ള ഖൽസ ദിവാൻ ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുദ്വാരയുടെ പുനർനിർമാണത്തിനുള്ള തറക്കല്ലിടൽ ചടങ്ങിന് പഞ്ച് പ്യാരെയുടെ സാന്നിധ്യത്തിൽ അദ്ദേഹം നേതൃത്വം നൽകി. ഫിലിപ്പീൻസിലെ സെനറ്റർ ഫ്രാൻസിസ് ജോസഫ് എസ്കുഡെറോ, മനില സിറ്റി മേയർ ഫ്രാൻസിസ്കോ ഇസ്കോ മൊറേനോ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. 1901-ൽ സ്ഥാപിതമായ ഗുരുദ്വാര 1903-ലാണ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. 1924-ൽ ഖൽസ ദിവാൻ എന്ന പേരിൽ രജിസ്റ്റർ ചെയ്തു. ഫിലിപ്പീൻസിലെ ഏറ്റവും പഴക്കമുള്ള ഗുരുദ്വാരയെന്ന പ്രത്യേകതയും ഇതിനുണ്ട്. സിഖ് Read More…
Tag: sikh gurudwara
സോണിയ ഗാന്ധിയുടെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ പരാമർശം സിഖ് സമൂഹത്തിന്റെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് തുല്യം: ഡൽഹി ബിജെപി
ന്യൂഡൽഹി: ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെക്കുറിച്ച് സോണിയ ഗാന്ധി തന്റെ പുസ്തകത്തിൽ നടത്തിയ പരാമർശം സിഖ് സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര. സിഖ് സമൂഹത്തിന്റെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് തുല്യമാണ് ഈ പരാമർശമെന്നും അദ്ദേഹം ആരോപിച്ചു. സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ബിലോങിങ്: എ ജേണി ഓഫ് ലവ് എന്ന പുസ്തകത്തിൽ 1984-ലെ സിഖ് വിരുദ്ധ കലാപത്തെ ഇന്ത്യയുടെ ചരിത്രത്തിലെ ദാരുണവും ലജ്ജാകരവുമായ അധ്യായമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പിന്നാലെ സുവർണക്ഷേത്രത്തിന്റെയും അകാൽ തഖ്തിന്റെയും ചിത്രങ്ങൾ കണ്ട് Read More…
ഹേംകുണ്ഡ് സാഹിബ് ഗുരുദ്വാര ശൈത്യകാലത്തേക്ക് അടച്ചു
ഗോപേശ്വർ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത സിഖ് തീർത്ഥാടനകേന്ദ്രമായ ഹേംകുണ്ഡ് സാഹിബ് ഗുരുദ്വാര ശൈത്യകാലത്തേക്ക് അടച്ചു. ഇന്ന് നടന്ന ചടങ്ങുകളോടെയാണ് ഈ വർഷത്തെ തീർത്ഥാടന സീസണിന് സമാപനമായത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 15,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയിലെ സമാപന പ്രാർത്ഥനകളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നുമുള്ള സിഖ് തീർത്ഥാടകർ പങ്കെടുത്തു. പ്രതികൂല കാലാവസ്ഥയും കടുത്ത തണുപ്പും അവഗണിച്ചായിരുന്നു ഇവരുടെ പങ്കാളിത്തം. മേയ് മാസത്തിലാണ് ഗുരുദ്വാര തീർത്ഥാടകർക്കായി തുറന്നത്. ഈ സീസണിൽ 3.84 ലക്ഷത്തിലധികം Read More…


