ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ചത്. “ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുന്നു,” എന്ന് പ്രധാനമന്ത്രി മോദി കുറിച്ചു.
Tag: rajiv gandhi
രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ പുഷ്പാർച്ച നടത്തി ഉപരാഷ്ട്രപതി
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഉപരാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പുഷ്പാർച്ചന നടത്തിയത്. രാജീവ് ഗാന്ധിയുടെ പൊതുജീവിതത്തിലെ സംഭാവനകളും രാജ്യത്തിനായി നടത്തിയ ത്യാഗവും എന്നും ആദരവോടെയും കൃതജ്ഞതയോടെയും ഓർമ്മിക്കപ്പെടുമെന്ന് ഉപരാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. രാജ്യമെമ്പാടുമുള്ള വിവിധ നേതാക്കളും പ്രവർത്തകരും രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ അനുസ്മരണ പരിപാടികളിൽ പങ്കെടുത്തു.



