ഇറ്റ്‌ഫോക്കിൽ മുഴങ്ങിയത് വേരുകളെ ചേർത്തുപിടിച്ച ‘ന്യൂ-ഫോക്ക്’ വിപ്ലവം കാലങ്ങളായി നാം കേട്ടുപഴകിയ ഈണങ്ങളല്ല, മറിച്ച് വയനാട്ടിലെ കാടുകളിൽ നിന്ന് ഇറ്റ്‌ഫോക്കിന്റെ മുറ്റത്തേക്ക് ഒഴുകിയെത്തിയ പുതിയൊരു സംഗീതാനുഭവമാണ് ആർപ്പോ എർത്ത്ലോർ ബാൻഡ് അവതരിപ്പിച്ചത്. ആധുനികതയുടെ അതിവേഗ താളത്തിനൊപ്പം സ്വന്തം വേരുകളെ ചേർത്തുപിടിച്ച കലാകാരന്മാർ, ഒരു ജനതയുടെ അതിജീവനത്തിന്റെയും സ്വത്വത്തിന്റെയും കഥയാണ് വേദിയിൽ പാടിത്തീർത്തത്. പാരമ്പര്യം റാപ്പിനോടും പോപ്പിനോടും കൈകോർക്കുമ്പോൾ അത് കേവലമൊരു കൺസേർട്ടായി നിൽക്കില്ല; മാറ്റത്തിന്റെ പുതിയൊരു ചരിത്രമായി മാറുമെന്ന് ആർപ്പോ എർത്ത്ലോർ ബാൻഡ് തെളിയിച്ചു. വന്യജീവി നിയമങ്ങൾ Read More…


