ന്യൂഡൽഹി: ദേശീയ സുരക്ഷാ സേനയായ നാഷണൽ സെക്യൂരിറ്റി ഗാർഡിലെ (എൻഎസ്ജി) ഉദ്യോഗസ്ഥർക്ക് റെയ്സിങ് ഡേ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധൈര്യത്തിന്റെയും കൃത്യതയുടെയും കർത്തവ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും പ്രതീകങ്ങളാണ് എൻഎസ്ജി ഉദ്യോഗസ്ഥരെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തിനെതിരായ അവരുടെ നിരന്തര ജാഗ്രതയും ജനങ്ങളെയും രാജ്യത്തിന്റെ സുപ്രധാന ആസ്തികളെയും സംരക്ഷിക്കാനുള്ള സന്നദ്ധതയും വലിയ ആത്മവിശ്വാസവും അഭിമാനവും പകരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്.

